top of page

ദൈവത്തിന്റെ സ്നേഹിതനാകുവാൻ ആഗ്രഹമുണ്ടോ? 01.11.2023 വചനപ്രഭാതം 1512

  • Writer: POWERVISION TV
    POWERVISION TV
  • Nov 1, 2023
  • 2 min read

അപ്പോൾ യഹോവ അരുളിചെയ്തത്; ഞാൻ ചെയ്‌വാനിരിക്കുന്നത് അബ്രഹാമിനോട് മറച്ചുവയ്ക്കുമോ? (ഉല്പത്തി 18:17)


അബ്രഹാമിന്റെ വീട്ടിൽ വന്ന് അനുഗ്രഹിച്ചിറങ്ങുന്ന ദൈവത്തെ അബ്രഹാം യാത്രയാക്കുകയാണ്. അത് വലിയ മനുഷ്യരുടെ സ്വഭാവമാണ്. ചെറിയ മനുഷ്യർ അതിഥികളെ വേണ്ട വിധത്തിൽ ആദരിക്കില്ല. അബ്രഹാം ഒരു രാജകീയ പ്രൗഢി ഉള്ള മനുഷ്യനായിരുന്നു. കുറച്ച് വിദ്യാഭ്യാസമുള്ളത് കൊണ്ടോ സാമർത്ഥ്യമുള്ളതുകൊണ്ടോ മാന്യതയുണ്ടാകണമെന്നു നിർബ്ബന്ധമില്ല. അവരവരുടെ ഭാഷയിലെ അവരവർ സംസാരിക്കുകയുള്ളൂ. അവരവരുടെ മാന്യതയിലെ അവരവർക്കിടപെടാൻ കഴിയൂ. അബ്രഹാമിന്റെ മാന്യതകണ്ടോ വീട്ടിൽ വന്ന ആളെ പുറകെ ഇറങ്ങി കുറെ ദൂരം വഴിയിൽ പോയി യാത്രയയച്ചു. വീട്ടിൽ വന്നപ്പോഴോ കൂടാരവാതിക്കൽ നിന്ന് അവരെ എതിരേല്പാൻ ഓടി ചെന്ന് നിലം വരെ കുനിഞ്ഞ് അവരെ നമസ്ക്കരിച്ചു. ദൈവം അബ്രഹാമിന്റെ സ്നേഹിതൻ ആണെന്ന് പറയുമ്പോൾ ദൈവത്തിന്റെ മാന്യതക്കൊത്തവണ്ണം പെരുമാറാനുംകൂടെ പഠിക്കണം. ദൈവത്തിന്റെ അന്തസ്സിനൊത്തവണ്ണം പെരുമാറാൻ പഠിക്കാം. ക്രമേണ പഠിക്കാം കുറവുകൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ. എങ്കിലും പ്രീയരെ ദൈവത്തിന്റെ സ്നേഹിതനാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വഭാവം മാറണം. പുകവലിക്കുന്ന ഒരാളെ ഞാൻ എന്റെ കാറിൽ കയറ്റത്തില്ല. എന്റെ കാർ എന്നൊക്കെ പറയുന്നത് അഹങ്കാരം അല്ല, ഞാൻ കാറ് വാങ്ങിയിട്ട് അധികം കാലം ഒന്നും ആയിട്ടില്ല. സ്‌കൂട്ടറിൽ ആയിരുന്നു. ദൈവം ഒരു കാറ് തന്നു. ഒരിക്കൽ ഒരു മനുഷ്യൻ രാത്രിയിൽ കൈകാണിച്ചു. സാറേ എന്നെ ആ അപ്പുറത്തെ സ്റ്റോപ്പിൽ ഒന്ന് ഇറക്കാമോ എന്ന്. കയറ്റി കഴിഞ്ഞപ്പോൾ ഭയങ്കരമായ മദ്യത്തിന്റെ മണം. പുകയുടെ മണം. ഞാൻ ഒരു വിധത്തിൽ സഹിച്ചു. ഇറക്കിവിട്ടു. അതിൽ പിന്നെ അങ്ങനെ കയറ്റുവാൻ മടിയാണ്. കാരണം ഈ പുള്ളി എന്തൊക്കെയോ പറയാൻ തുടങ്ങി. അപ്പോൾ നമ്മൾ മനസലിവ് കാണിക്കുമ്പോഴും ബുദ്ധിയോടെ പെരുമാറിയില്ലെങ്കിൽ ചിലപ്പോൾ അയാൾ നമ്മളെ ഉപദ്രവിക്കുകയോ, പലതും സംഭവിക്കാം. അപ്പോൾ എന്നോട് കൂടെ യാത്ര ചെയ്യണമെങ്കിൽ ഞാൻ അത്ര വലിയ ആളല്ല. എന്നാൽ എന്റെ ഒരു  സ്വഭാവത്തോട് ഒത്ത് പോകുന്നവരെ മാത്രമേ എനിക്ക് കൂടെ കൊണ്ടുപോകാൻ കഴിയു. എന്റെ സഹ ശുശ്രൂഷകർ ചിലരുണ്ട്. അവരെ ഞാൻ കഴിവുള്ളടുത്തോളം കൂടെ കൊണ്ടുപോകും. എനിക്ക് അധികം സംസാരിക്കുന്നവരെ ഇഷ്ടമല്ല. ഒട്ടും സംസാരിക്കാതിരിക്കുന്നവരെയും ഇഷ്ടമല്ല. മറ്റുള്ളവരുടെ കുറ്റം പറയുന്നവരെയും ഇഷ്ടമല്ല. ഓവർ ആയി പുകഴ്ത്തുന്നവരെയും പ്രത്യേകിച്ച് എന്നെ പുകഴ്ത്തി പറയുന്നവരെയും ഇഷ്ടമല്ല. ഇതൊന്നും ഇപ്പോൾ ഇവിടെ പറയേണ്ട കാര്യമല്ല. ഞാൻ പറഞ്ഞത് ഒരു ഉദാഹരണത്തിന് വേണ്ടിയാണ്. ക്ഷമിക്കണേ…ഈ എളിയവനായ എന്നോട് കൂടെ പോകണമെങ്കിൽ എന്റെ സ്വഭാവത്തോട് ഇണങ്ങണം. ദൈവത്തിന്റെ സ്നേഹിതനാകാൻ ആഗ്രഹമുണ്ടോ? ചോദ്യം..വളരെ ശാന്തമായി ധ്യാനിക്കണം. ദൈവത്തിന്റെ സ്നേഹിതനാകുവാൻ ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ താങ്കളുടെ സ്വഭാവം അല്പം മാറ്റം വരുത്താൻ ഒരുങ്ങിക്കൊൾക. നോക്കൂ അബ്രഹാം കൂടാരത്തിൽ താമസിക്കുകയാണ്. പക്ഷെ കൂടാരം എന്നൊക്കെ പറയുന്നത് അഞ്ഞൂറ് മെമ്പേഴ്‌സ് ഉണ്ടാകും. അതു പോലെ മൃഗങ്ങളും ഉണ്ട്. പക്ഷെ താത്കാലിക ടെന്റ് ആണ്. മാറേണ്ടി വന്നാൽ മാറണം. സെക്കന്റ് വെച്ച് നെട്ടും ബോൾട്ടും അഴിച്ചു പോകാവുന്ന രീതിയിൽ ആണ്. അവിടേക്ക് ദൈവ ദൂതന്മാർ വന്നപ്പോൾ ഓടിച്ചെന്ന് ഉല്പത്തി 18:2 മുതൽ 5 വരെ വായിക്കുമ്പോൾ അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്ന് പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിക്കൽ നിന്ന് അവരെ എതിരേൽപ്പാൻ ഓടിച്ചെന്നു നിലം വരെ കുനിഞ്ഞു: യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകാരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ട് നിങ്ങൾക്ക് പോകാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത് എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്ന് അവർ പറഞ്ഞു.  ഹാ എന്തൊരു മാന്യത നിലം വരെ കുനിഞ്ഞു. വലിയവർ കുനിയും. പൊക്കം ഉള്ളവൻ കുനിയും. കുനിയുന്നത് തോൽവി അല്ല. താഴുന്നത് പരാജയമല്ല. മറ്റുള്ളവരെ ബഹുമാനിക്കുന്നത് മാന്യന്മാരുടെ ലക്ഷണമാണ്. ബഹുമാനം കൊടുത്തിട്ട് ബഹുമാനം വാങ്ങണം. ദൈവത്തിന്റെ സ്നേഹിതനാകാൻ ആഗ്രഹിക്കുന്നുവോ? ഗോഡ് ബ്ലസ്സ് യൂ.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........


Commentaires


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page