എവെക്ക് 2025 പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസ്
- POWERVISION TV
- Aug 23
- 1 min read
പുനലൂർ: റ്റാമി കേരളയുടെ നേതൃത്വത്തിൽ എവെക്ക് 2025 എന്ന പേരിൽ പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോൺഫറൻസ് ഓഗസ്റ്റ് 27, 28 തീയതികളിൽ പുനലൂർ വാളക്കോട് ഏരിസ് പി ആർ വി ഗ്രാൻഡെ കൺവൻഷൻ സെന്ററിൽ നടക്കും.
27 ബുധനാഴ്ച വൈകുന്നേരം ആറു മുതൽ ഒമ്പത് വരെയും 28 വ്യാഴാഴ്ച രാവിലെ പത്തു മുതൽ ഒരുമണി വരെയും വൈകിട്ട് ആറു മുതൽ ഒമ്പത് വരെയുമാണ് സമ്മേളനം.
പാസ്റ്റർ അനിസൻ കെ ശമുവേൽ കാനഡ & ടീം ശുശ്രൂഷിക്കും. റ്റാമി ക്വയർ ഗാനസുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പവർ കോൺഫറൻസ്, ഫാമിലി കോൺഫറൻസ്, ഹീലിങ് & ഡെലിവറൻസ് പ്രയർ എന്നീ ശുശ്രൂഷകൾ ഈ ദിവസങ്ങളിൽ നടക്കും. പ്രവേശനം സൗജന്യം.





Comments