ആത്മ നിറവിന്റെ മൂന്ന് ദിനങ്ങൾക്ക് സാക്ഷ്യം വഹിച്ചു AYP 6.11 യൂത്ത് ക്യാമ്പ്
- POWERVISION TV
- May 8, 2024
- 1 min read

തിരുവല്ല: ആത്മ നിറവിന്റെ മൂന്ന് ദിനങ്ങൾക്ക് സാക്ഷ്യം വഹിച്ചു AYP 6.11 യൂത്ത് ക്യാമ്പ്. ദൈവം നൽകിയ നിയോഗം ഏറ്റെടുത്ത് പവർവിഷൻ മീഡിയാ മിനിസ്ട്രീസ് നടത്തി വരുന്ന യൂത്ത് ക്യാമ്പായ AYP രണ്ടാം വർഷവും വിജയകരമായി നടന്നു. 1. തീമൊ. 6:11 ആസ്പദമാക്കിയാണ് ചിന്താ വിഷയം. കേരളത്തിന് അകത്തും പുറത്തും നിന്നുമായി 220 കുട്ടികൾ പങ്കെടുത്തു. 13 വയസ്സുമുതൽ 30 വയസ്സുവരെയുള്ള പ്രായക്കാർക്ക് ആയിരുന്നു പ്രവേശനം. 200 കുട്ടികൾക്ക് മാത്രമായി സീറ്റുകൾ പരിമിത പെടുത്തിയിരുന്നു എങ്കിലും കുട്ടികളുടെ നിർബ്ബന്ധപ്രകാരം 20 സീറ്റുകൾകൂടി ക്രമീകരിക്കുകയായിരുന്നു. വ്യത്യസ്തമായ ഓരോ സെക്ഷനുകളിലൂടെയും ആത്മ നിറവിന്റെ പുത്തൻ അനുഭവങ്ങൾ കുട്ടികളിലേക്ക് പകരുവാൻ കഴിഞ്ഞു. മെയ് 06 തിങ്കളാഴ്ച രാവിലെ 08 മണിക്ക് പവർവിഷനിലെ ശുശ്രൂഷകരിൽ ഒരാളായ പാസ്റ്റർ ജെയിംസ് ചാക്കോയുടെ പ്രാർത്ഥനയോടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. അഡ്വൈസറി ബോർഡ് അംഗം പാസ്റ്റർ രാജു പൂവക്കാല പ്രാർത്ഥിച്ചു ക്യാമ്പ് ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന ഓരോ സെക്ഷനുകളിലും വ്യത്യസ്തമായ രീതിയിൽ കുഞ്ഞുങ്ങൾക്ക് ആത്മ പകർച്ച അനുഭവിക്കാനുള്ള വേദിയായി മാറി AYP 2024. റവ. ഡോ. കെ സി ജോൺ, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ സാം മാത്യു, ഇവാ. ജിബിൻ പൂവക്കാല, ഡോ. കെ പി സജികുമാർ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ റോയി മാത്യു, ഡോ. സിനി ജോയിസ് മാത്യു, പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം, ബ്ര. ലെനൽ തോമസ്, സിസ്റ്റർ രഞ്ജി സാം, ബ്രദർ റൂബിൾ ജോസഫ്, സിസ്റ്റർ കെസിയ വർഗീസ്, ബ്ര. ടിനു യോഹന്നാൻ, സീൻ മിനിസ്ട്രിയുടെ ഡയറക്ടർ പാസ്റ്റർ കെ എം ഫിലിപ്പ്, മകൾ യമുന ഏലി ഫിലിപ്പ് എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി. രണ്ടാം ദിവസം രാത്രിയിലെ സമാപന സെക്ഷനിൽ നടന്ന ആത്മ പകർച്ച മണിക്കൂറുകളോളം ആത്മ നിറവിലേക്ക് നയിച്ചു. കുഞ്ഞുങ്ങൾ പരിശുദ്ധാന്മാഭിഷേകം പ്രാപിക്കുന്നതിനും, വിവിധ കൃപാവരങ്ങൾ പ്രാപിക്കുന്നതിനും, തീരുമാനങ്ങൾ എടുക്കുന്നതിനും, ഏറ്റു പറച്ചിലുകൾക്കും ഉള്ള വേദിയായി മാറി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മറക്കുവാൻ ആകാത്ത അനുഭങ്ങൾ ആയിരുന്നു മൂന്ന് ദിവസങ്ങളിലും. ബ്ര. ഷാരോൻ വർഗീസ്, ബ്ര. റ്റിബിൻ എ തങ്കച്ചൻ, പാസ്റ്റർ ഷൈജു ദേവദാസ്, പാസ്റ്റർ ജോമറ്റ് ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ പവർവിഷൻ ക്വയർ സംഗീത പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.


Comments