AYP ഏകദിന കോൺഫറൻസിന് അനുഗ്രഹ സമാപ്തി
- Jaison S Yacob
- Jul 17, 2024
- 1 min read

റാന്നി : പവർവിഷൻ മീഡിയാ മിനിസ്ട്രീസ് ജൂലൈ 16 ചൊവ്വാഴ്ച റാന്നി വളയനാട്ട് ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ എറൈസ് യങ്ങ് പീപ്പിൾ (എ വൈ പി) ഏക ദിന കോൺഫറൻസിന് അനുഗ്രഹകരമായി സമാപിച്ചു. രണ്ടായിരത്തിൽ അധികം യുവജനങ്ങൾ പങ്കെടുത്ത കോൺഫറൻസിന് പാസ്റ്റർ ഷാജി എം പോൾ അദ്ധ്യക്ഷത വഹിച്ചു. പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ സി ജോൺ ഉത്ഘാടനം നിർവ്വഹിച്ചു. ഡോ. സജി കുമാർ കെ പി, പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ പ്രിൻസ് തോമസ് എന്നിവർ ദൈവ വചന സന്ദേശങ്ങൾ നൽകി. ഇവാ. ജിബിൻ പൂവാക്കാല, റ്റിബിൻ എ തങ്കച്ചൻ, ഷാരോൺ വർഗീസ്, ഇവാ. ജോമറ്റ് ജോൺസൺ, ഇവാ. സുജിത്ത് എം സുനിൽ എന്നിവർ വിവിധ സെക്ഷനുകളിൽ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി യുവതി യുവാക്കൾ രാവിലെ തന്നെ എത്തി ചേർന്നിരുന്നു. ആത്മനിറവിന്റെ ആനന്ദ കണ്ണുനീരുമായി യുവതി യുവാക്കൾ അരുമ നാഥന് വേണ്ടി തങ്ങളുടെ ജീവിതങ്ങൾ സമർപ്പിക്കുകയുണ്ടായി. നിരവധി യുവതി യുവാക്കൾ സ്നാനപ്പെടുവാൻ തീരുമാനിച്ചു. പലരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അന്യഭാഷാ അടയാളത്തോടെ അരുമ നാഥനെ ആരാധിച്ചു. രാവിലെ 9 മണിമുതൽ വളയനാട്ട് ആഡിറ്റോറിയം നിറഞ്ഞ ദൈവ സാനിദ്ധ്യത്താൽ ആയിരുന്നു. പാസ്റ്റർ ചാക്കോ സാമിന്റെ പ്രാർത്ഥനയോടെ ഏക ദിന കോൺഫറൻസ് സമാപിച്ചു.











Comments