top of page
Writer's pictureJaison S Yacob

എ വൈ പി ഏക ദിന പവർ കോൺഫറൻസ് റാന്നിയിൽ

Updated: Jul 10, 2024

തിരുവല്ല : റാന്നിയിൽ യുവ ചേദനകളുടെ ആത്മീക സംഗമത്തിന് വേദി ഒരുക്കുകയാണ് പവർവിഷൻ ടി വി. 2024 ജൂലൈ 16 ചൊവ്വാഴ്ച രാവിലെ 09 മുതൽ വൈകുന്നേരം 04 മണി വരെ റാന്നി ഇട്ടിയപ്പാറയിൽ വളയനാട്ട് ഓഡിറ്റോറിയത്തിൽ വെച്ച് 30 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അറിവിന്റെ വാതായനങ്ങളും ആത്മീയത്തിന്റെ നീരുറവുകളും അനുഗ്രഹത്തിന്റെ കലവറകളും ഒന്നിച്ച് തുറക്കുന്ന ഒറ്റ ദിവസത്തെ യുവജന സമ്മേളനം എത്തിച്ചേരുന്നവർക്ക് എക്കാലത്തും ഗുണം ചെയ്യുന്ന അവിസ്മരണീയ ആത്മീയ മുഹൂർത്തങ്ങൾ സമ്മാനിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരികയാണ്.


അത്യാധുനീകതയുടെ കടന്നു കയറ്റം ആനുകാലിക സംഭവങ്ങളിലൂടെയും വിവിധ മീഡിയാകളിലൂടെയുമെല്ലാം പുതു തലമുറയെ വഴി തെറ്റിക്കുകയും തെറ്റായ പാതയിലൂടെ ഒരിക്കലും മടങ്ങി വരുവാൻ കഴിയാത്ത അപായ കയങ്ങളിൽ അകപ്പെടുത്തുകയും ആത്മീയതയുടെ തണലിൽ വളർന്ന് അനുഗ്രഹം പ്രാപിക്കേണ്ട നമ്മുടെ അരുമ സന്തതികളെ അപരിചിത പാളയത്തിൽ എത്തിച്ച് പൈശാചികതയ്ക്ക് അടിമവെയ്ക്കുകയും ചെയ്യുന്ന സാത്താന്യ തന്ത്രങ്ങളിൽ നമ്മുടെ തലമുറ അകപ്പെടാതിരിക്കാൻ ഏറെ ജാഗ്രതയോടെ പവർവിഷൻ ക്രമീകരിക്കുന്ന ഈ യുവജന സംഗമം ആത്മീയതയിലൂടെ അനശ്വരത തേടുന്നവർക്ക് പുതിയ ഒരു അനുഭവം ആയിരിക്കും നിശ്ചയം!


# അനുഭവസ്ഥർ അറിയാപ്പുറങ്ങൾ പങ്കുവെയ്ക്കുന്നു......

# ചതിക്കപ്പെട്ടവരെയും തകർക്കപ്പെട്ടവരെയും അടുത്തറിയുവാൻ കഴിഞ്ഞവർ സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നു........

# തിരുവെഴുത്ത് വ്യാഖ്യാനിച്ച് തിരുഹിതം വെളിപ്പെടുത്താൻ കൃപ ലഭിച്ചവർ വചന പ്രഘോഷണം നടത്തുന്നു..........

# തിരുത്തലുകൾ ആവശ്യമുള്ളവർക്കും തിരിച്ച് വരവ് ആഗ്രഹിക്കുന്നവർക്കും ഉപദേശങ്ങൾ കൊടുത്ത് കൃപയിൽ ഉറപ്പിക്കുന്നു.......


ആത്മീക ഗാനങ്ങളാലും, അതിശ്രേഷ്ഠ ശുശ്രൂഷകളാലും, ആത്മ ഭാരത്താലുള്ള പ്രാർത്ഥനയാലും അതിലുപരി യുവജന പങ്കാളിത്വത്താലും ഏറെ പ്രത്യേകതയുള്ള യൂത്ത് കോൺഫറൻസിലേക്ക് ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക് 9995984555, 9447903333

Comments


bottom of page