Arise Young People (AYP 6.11) ന് ആവേശകരമായ തുടക്കം.
- Jaison S Yacob
- May 6, 2024
- 1 min read
Updated: May 7, 2024

തിരുവല്ല: പവർവിഷൻ മീഡിയാ മിനിസ്ട്രീസ് നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ ക്യാമ്പ് ആയ Arise Young People (AYP 6.11) മെയ് 06 തിങ്കളാഴ്ച രാവിലെ 08 മണിക്ക് പാസ്റ്റർ ജെയിംസ് ചാക്കോയുടെ പ്രാർത്ഥനയോടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. യുവതി യുവാക്കൾ ആകാംഷയോടെ കാത്തിരുന്ന ക്യാമ്പ് പവർവിഷൻ മീഡിയാ മിനിസ്ട്രിയുടെ അഡ് വൈസറി ബോർഡ് അംഗമായ പാസ്റ്റർ രാജു പൂവക്കാല ഉത്ഘാടനം നിർവ്വഹിച്ചു. 1. തിമൊ. 6:11 ആസ്പദമാക്കിയാണ് ക്യാമ്പ് തീം തയ്യാറാക്കിയിരിക്കുന്നത്. കുഞ്ഞുങ്ങളിൽ ആത്മീയ അഭിരുചി പകരുന്ന വിവിധ സെക്ഷനുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ദിവസത്തെ സെക്ഷനുകളിൽ ഡോ. സജികുമാർ കെ പി, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവരും സ്പോർട്ട് മിനിസ്ട്രിയുടെ ദൈവവചനം കുട്ടികളിൽ എത്തിക്കുന്ന ലെനിൻ തോമസ്, കെസിയാ വർഗീസ്, ടിനു യോഹന്നാൻ എന്നിവർ കുട്ടികൾക്ക് ആവേശം പകരുന്ന അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. 13 വയസ്സു മുതൽ 30 വയസ്സുവരെയുള്ള യുവജനങ്ങൾക്ക് വേണ്ടി നടത്തപ്പെടുന്ന ഈ ക്യാമ്പിൽ 200 സീറ്റുകൾ ആയി പ്രവേശനം പരിമിത പെടുത്തിയിരുന്നു. എന്നാൽ 220 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്ത് വരുന്നു.



Comentários