ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ - പെന്തെക്കൊസത് മാധ്യമ പ്രവർത്തകരുടെ ഐക്യ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി.സി. പി. എ) വാർഷിക പൊതുയോഗം ജൂലൈ 28 ഇന്ന് ഞായർ
വൈകിട്ട് 4.30 മുതൽ കൊത്തന്നൂർ കെ. ആർ സി ക്കുസമീപമുള്ള ചർച്ച് ഓഫ് ഗോഡ് എബനേസർ വേർഷിപ്പ് സെൻ്ററിൽ നടക്കും. രക്ഷാധികാരിയും ഐ.പി.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻറുമായ പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷത വഹിക്കും.പ്രസിഡന്റ് ബ്രദർ ചാക്കോ കെ തോമസ് മുൻവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദികരിക്കുകയും സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ വാർഷിക റിപ്പോർട്ടും , ട്രഷറർ ബ്രദർ.ബിനു മാത്യൂ വാർഷിക കണക്കുകളും അവതരിപ്പിക്കും. 2024-2027 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
Comments