പവർവിഷൻ ടി വി യുടെ ബാക്ക് ടു സ്‌കൂളിന് തുടക്കം ആയി
- Jaison S Yacob
- Jun 26, 2024
- 1 min read

തിരുവല്ല : പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബാക്ക് ടു സ്‌കൂൾ പദ്ധതി ജൂൺ 25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്
വെണ്ണിക്കുളം പവർവിഷൻ ടി വി സ്റ്റുഡിയോ യിൽ പാസ്റ്റർ മാത്യു ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങ്
പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ സി ജോൺ ഉത്ഘാടനം നിർവ്വഹിച്ചു. മാനേജിങ്ങ് ഡയറക്ടർ ഡോ. മാത്യൂസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ അദ്ധ്യയന വർഷം ആരംഭിച്ചിട്ടും ഇതുവരെയും ബാഗ്, നോട്ട് ബുക്കുകൾ, കുട, പേന, പെൻസിൽ, പെൻസിൽ ബോക്‌സ് എന്നിവ വാങ്ങുവാൻ കഴിയാത്ത സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന സ്‌കൂൾ കുട്ടികൾക്ക് പവർവിഷൻ പ്രേക്ഷകരുടെ സഹായത്തോടെ ഇവ നൽകുന്ന പദ്ധതിയാണ് ബാക്ക് ടു സ്‌കൂൾ. അതാത് സ്‌കൂൾ അധികൃതർ വാർഡ് മെമ്പറുടെ ശുപാർശയോടൊപ്പം ആണ് കുട്ടികളുടെ പേര് നൽകുന്നത്. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ടോണി വർഗീസ് സ്വാഗത പ്രസംഗം നടത്തി. പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജോളി ജോൺ മുഖ്യ അതിഥി ആയിരുന്നു. മേമല എം. ഡി. യു പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സോമി വർഗീസ് ആശംസ അറിയിച്ചു. ഓഫീസ് മാനേജർ ജയ്സൺ സോളമൻ നന്ദി അറിയിച്ചു. സമീപ പ്രദേശത്തെ 6 സ്‌കൂളുകളിൽ നിന്നുമായി 26 കുട്ടികൾക്കാണ് ബാക്ക് ടു സ്‌കൂൾ പദ്ധതിയിലൂടെ സഹായമാകുവാൻ പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന് കഴിഞ്ഞത്. വരും ദിവസങ്ങളിൽ കേരളത്തിലെ 14 ജില്ലകളിലും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സ്‌കൂളുകളിലെ പഠനോപകരണങ്ങൾ വാങ്ങുവാൻ കഴിയാത്ത കുട്ടികൾക്ക് ബാക്ക് ടു സ്‌കൂൾ പദ്ധതിയിലൂടെ സഹായകമാകുവാൻ ഒരുങ്ങുകയാണ് പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റ്.





Comentarios