top of page
  • Writer's picturePOWERVISION TV

ബാംഗ്ലൂർ എഫ്. ജി. എ. ജി - യിൽ പുതുവർഷ ആരാധന നടത്തി

ബെംഗളൂരു എഫ്.ജി.എ.ജി സഭയുടെ പുതുവർഷ ആരാധനയിൽ റവ.പോൾ തങ്കയ്യ പ്രസംഗിക്കുന്നു.


ബെംഗളൂരു: പാസ്റ്റർ പോൾ തങ്കയ്യ നേതൃത്വം നൽകുന്ന ബെംഗളൂരു ഹെന്നൂർ _ ബാഗലൂർ റോഡിലുള്ള ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് ഗോഡ് ( എഫ്.ജി.എ ജി ) കണ്ണൂരു സഭയിൽ പുതുവർഷ ആരാധനയിൽ നാൽപത്തിമൂവായിരം പേർ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. "പുതുവർഷം ആത്മീയ മുന്നേറ്റത്തിനും ഫലസമൃദ്ധിയുടെയും വർഷമാകട്ടെ എന്ന് എഫ്. ജി.എ.ജി സീനിയർ പാസ്റ്ററും അഖിലേന്ത്യാ എ.ജി. സൂപ്രണ്ടുമായ റവ.പോൾ തങ്കയ്യ പുതുവർഷ ആരാധനാ യോഗത്തിൽ പ്രസ്താവിച്ചു, ജീസസ് കോൾസ് മിഷൻ ചെയർമാൻ ഡോ. പോൾ ദിനകരൻ ഭാര്യ സിസ്റ്റർ ഇവാഞ്ചലിൻ ദിനകരൻ, മക്കളായ സാമുവൽ ദിനകരൻ, സ്റ്റെല്ല ഡാനിയേൽ എന്നിവർ കുടുംബത്തോടൊപ്പം പുതുവർഷ ആരാധനയിൽ സംബന്ധിച്ചു. 2024-ൽ ദൈവം നമ്മെ ഭൂമിയുടെ ഉയരങ്ങളിൽ ഉയർത്താനും വിജയിക്കാനും പിതാവിന്റെ അനന്തരാവകാശം പ്രാപിക്കാനും നമ്മുടെ ശക്തിയും ഔഷധവുമാകുന്ന കർത്താവിന്റെ സന്തോഷം അനുഭവിക്കാനും ഇടയാക്കുമെന്ന് ഡോ.പോൾ ദിനകരൻ പറഞ്ഞു. റവ.സാമി തങ്കയ്യയും എഫ്ജിഎജി ആരാധന സംഘവും ചേർന്ന് ഗാനശുശ്രൂഷ നിർവഹിച്ചു. 43000 പേർ പങ്കെടുത്ത ആരാധനയ്ക്ക് പാർക്കിങ്ങിന് വേണ്ടി മാത്രം 14 ഏക്കർ സ്ഥലമെടുത്ത് പാസ്റ്റർ പോൾ 1,40,000 ചതുരശ്ര അടിയിൽ 43000 കസേരകൾ ഉൾക്കൊള്ളുന്ന ഷാമിയാനകൾ സ്ഥാപിച്ചു. 125-ലധികം പോലീസും FGAG പാസ്റ്റർമാരുടെയും സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് പുതുവർഷ ആരാധന നടത്തിയത്. ആരാധനയിൽ പങ്കെടുത്ത നാൽപത്തിമൂവായിരത്തോളം പേർക്ക് തിരുവത്താഴ ശുശ്രൂഷയും പ്രഭാതഭക്ഷണവും നൽകിയതായി പാസ്റ്റർ പോൾ തങ്കയ്യ പറഞ്ഞു.




Comments


bottom of page