400 വിധവകൾക്ക് സഹായവുമായി ബാംഗ്ലൂർ വിക്ടറി എ ജി ചർച്ച്
- POWERVISION TV
- Dec 28, 2023
- 1 min read

ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് ക്രിസ്മസ് ദിനത്തിൽ നടത്തിയ പരിപാടിയിൽ വി.ഐ.എ.ജി സ്ഥാപക പ്രസിഡന്റ് റവ.ഡോ.രവി മണി പ്രസംഗിക്കുന്നു.
ബെംഗളുരു: ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്റർ
(വി.ഐ.എ.ജി) ക്രിസ്മസ് ദിനത്തിൽ സാമ്പത്തിക വെല്ലുവിളി നേരിടുന്ന 400 വിധവകൾക്ക് വസ്ത്രങ്ങളും ഒരു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും നൽകി. കൂടാതെ നഗരത്തിലെ ചേരികളിലെ 200 കുട്ടികൾക്ക് പുതപ്പും സമ്മാനപൊതികളും നൽകി. ഏഴായിരത്തോളം പേർ പങ്കെടുത്ത ക്രിസ്മസ് പരിപാടിയിൽ വി ഐ എ ജി സീനിയർ പാസ്റ്റർ. റവ.ഡോ.രവി മണി മുഖ്യ സന്ദേശം നൽകി. സ്നേഹത്തിന്റെയും സഹനത്തിന്റെയും നായകനായ യേശുവിന്റെ പാതയെ പിന്തുടർന്ന് ജീവിക്കുവാൻ ക്രൈസ്തവ വിശ്വാസികളോട് അദ്ദേഹം പറഞ്ഞു. യോഗത്തിൽ പ്രാദേശിയരായ അഞ്ഞൂറിലധികം പേർ യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുകയും അവർക്ക് വേദപുസ്തകം സൗജന്യമായി നൽകുകയും ചെയ്തു. കർണാടക ന്യൂനപക്ഷ കമ്മീഷൻ അംഗവും കോൺഗ്രസ് കമ്മിറ്റി അംഗവുമായ മെറ്റിൽഡ ഡിസൂസ ആശംസ പ്രസംഗം നടത്തി. വിഐഎ ജി യുവജന വിഭാഗവും സൺഡെസ്ക്കൂൾ വിദ്യാർഥികളും ചേർന്ന് വിവിധ പരിപാടികളും ക്രിസ്മസ് ഗാനങ്ങളും ആലപിച്ചു.

ബാംഗ്ലൂർ വിക്ടറി എ.ജി സഭ ക്രിസ്മസ് ദിനത്തിൽ വിധവകൾക്ക് സമ്മാന കിറ്റുകൾ വിതരണം ചെയ്യുന്നു.
Comments