top of page
  • Writer's pictureJaison S Yacob

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ ) ചാക്കോ കെ തോമസ് പ്രസിഡൻ്റ് ,ജോസഫ് ജോൺ ( സെക്രട്ടറി)


ബെംഗളുരു: ക്രൈസ്തവ പത്രപ്രവർത്തകരുടെ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ ) പ്രസിഡൻ്റായി  ചാക്കോ കെ തോമസും സെക്രട്ടറിയായി ജോസഫ് ജോണും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ ആയി ജോമോൻ ജോൺ ചമ്പക്കുളം (വൈസ് പ്രസിഡൻ്റ്), ജോസ് വലിയകാലായിൽ  (ജോയിൻ്റ് സെക്രട്ടറി), ഡേവീസ് ഏബ്രഹാം (ട്രഷറർ)  ബെൻസൺ ചാക്കോ (പ്രോഗ്രാം കോർഡിനേറ്റർ),  ലാൻസൺ പി.മത്തായി (ചാരിറ്റി കോർഡിനേറ്റർ),ബിജു ഫിലിപ്പ് (പ്രയർ കോർഡിനേറ്റർ), ബിനു മാത്യൂ, സാജു വർഗീസ് (മീഡിയ കോർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കൊത്തന്നൂർ കെ.ആർ.സി ചർച്ച് ഓഫ് ഗോഡ് എബനേസർ  ഹാളിൽ നടന്ന വാർഷിക  ജനറൽ ബോഡി യോഗത്തിൽ ബിസിപിഎ രക്ഷാധികാരിയും ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ജോസ് മാത്യുവിൻ്റെ നേതൃത്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ബെംഗളൂരുവിലെ ക്രൈസ്തവ പെന്തെക്കൊസ്ത് സഭകളുടെ ഐക്യത്തിനും സഭാ വാർത്തകൾ പൊതു മാധ്യമങ്ങൾക്ക്  കൈമാറുകയും ചെയ്യുന്നതൊടൊപ്പം സഭകൾ കൂട്ടായി അനുഭവിക്കുന്ന പ്രതിസന്ധികളെ വിലയിരുത്തുന്നതിനും അവ നേരിടുന്നതിനു ആവശ്യമായ പിന്തുണ നല്കുന്നതിനും അസോസിയേഷൻ തുടർന്നും ശ്രമിക്കുന്നതാണെന്ന് പ്രസിഡൻ്റ് ചാക്കോ കെ തോമസ് അറിയിച്ചു.

 ജോസഫ് ജോൺ വാർഷിക റിപ്പോർട്ടും ബിനു മാത്യൂ കണക്കുകളും അവതരിപ്പിച്ചു. പാസ്റ്റർമാരായ  ജോസ് മാത്യൂ, ജേക്കബ് ഫിലിപ്പ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ട  പുതിയ ഭാരവാഹികൾക്ക് അനുഗ്രഹ പ്രാർഥനയും നടത്തി.

Comments


bottom of page