ഭാരതപ്പുഴ സിൽവർ ജൂബിലി കൺവൻഷൻ ഫെബ്രു. 8 മുതൽ; ഒരുക്കങ്ങൾ തുടങ്ങി
- POWERVISION TV
- Aug 18, 2023
- 1 min read
Updated: Aug 19, 2023
ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷന്റെ സിൽവർ ജൂബിലി കൺവെൻഷൻ 2024 ഫെബ്രു. 8 മുതൽ 11 വരെ ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. 50 ലേറെ പെന്തെക്കോസ്തു സഭകൾ ചേർന്നാണ് കൺവെൻഷൻ നടത്തുന്നത്. ഭാരവാഹികളായി പാസ്റ്റർ കെ.കെ. വിൽസൺ (പ്രസിഡന്റ്), പാസ്റ്റർ വി.എം. രാജു (വൈസ് പ്രസിഡണ്ട്), പി.കെ. ദേവസ്സി (സെക്രട്ടറി), പാസ്റ്റർ അജീഷ് ജോസഫ് , റോയി തോമസ് (ജോയിന്റ് സെക്രട്ടറിമാർ), പാസ്റ്റർ പി.കെ. ചെറിയാൻ (ട്രഷറർ), സജി മത്തായി കാതേട്ട് (പ്രോഗ്രാം കോ- ഓർഡിനേറ്റർ), സാം കൊണ്ടാഴി , ഇവാ. സാം ആനയടി (മീഡിയ കോർഡിനേറ്റർമാർ), ബിജു തടത്തിവിള (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർമാരായ ബിജു, പ്രേംകുമാർ, മണികണ്ഠൻ, ഇ.വി. ജോർജ് (പ്രയർ കൺവീനേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു. പാസ്റ്റർമാരായ ഇ.പി. വർഗീസ്, ഉമ്മച്ചൻ വർഗീസ്, എൽ. ജസ്റ്റസ് എന്നിവരാണ് രക്ഷാധികാരികൾ.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പെന്തെക്കോസ്തു സഭകളുടെ നേതൃത്വത്തിൽ 1999 മെയ് 6 മുതൽ 9 വരെയാണ് ഭാരതപ്പുഴ കൺവൻഷൻ എന്ന പേരിൽ പ്രഥമ കൺവൻഷൻ നടന്നത്.
പാസ്റ്റർ വി.ജെ.ജോൺ വെച്ചുച്ചിറ (പ്രസിഡന്റ്) , സി.കെ.ജോർജ് ചാപ്രത്ത് (വൈസ് പ്രസിഡന്റ്), പി.കെ. ദേവസ്സി (സെക്രട്ടറി), സജി മത്തായി കാതേട്ട് (ജോ.സെക്രട്ടറി), എൽ. ജസ്റ്റസ് (ട്രഷറാർ ) ഏബ്രഹാം കൊണ്ടാഴി (പബ്ളിസിറ്റി കൺവീനർ) എന്നിവരായിരുന്നു സ്ഥാപക ഭാരവാഹികൾ.
ജൂബിലി കൺവൻഷനോടനുബന്ധിച്ച് ആത്മീയ കൂട്ടായ്മകൾ, ഉപവാസ പ്രാർത്ഥനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സെമിനാറുകൾ, സുവിശേഷ റാലി , പരസ്യ യോഗങ്ങൾ എന്നിവ നടക്കും.
സാം കൊണ്ടാഴി ( മീഡിയാ കൺവീനർ)
Comments