ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി.
- POWERVISION TV
- Jun 4
- 1 min read
ബെംഗളൂരു : നിത്യതയിൽ വിശ്രമിക്കുന്ന പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവ് പാസ്റ്റർ ഭക്തവത്സൻ്റെ ഭാര്യയും പ്രശസ്ത ക്രൈസ്തവ ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി. സംസ്കാരം ജൂൺ 3 ബുധൻ രാവിലെ 9 ന് ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ( ഫുൾ ഗോസ്പൽ ) സഭയുടെ നേതൃത്വത്തിൽ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ. ദീർഘ വർഷങ്ങൾ ക്രൈസ്തവ സംഗീത ഗ്രൂപ്പായ ഹാർട്ട്ബീറ്റ്സിൻ്റെ ഗായികയായിരുന്നു. മക്കൾ: ബിബിൻ ,ബിനി, ബെൻജി. മരുമകൾ: മെറിൻ
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു






Comments