top of page

മേരിക്കുട്ടി ഫിലിപ്പ് ഫിലഡൽഫിയയിൽ നിര്യാതയായി; സംസ്കാരം ശനിയാഴ്ച.

  • Writer: POWERVISION TV
    POWERVISION TV
  • Jun 4
  • 1 min read

See lഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം. സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകളും, പെൻസൽവേനിയ ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി - 67) ജൂൺ 1-ന് നിര്യാതയായി. ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്.

​സംസ്കാര ശുശ്രൂഷകൾ ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12:30-ഓടെ സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്കരിക്കും.

​ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ്

​മക്കൾ: തബീഥ, ജെർമി.


വാർത്ത: സാം മാത്യു, ഡാളസ് .ess

 
 
 

Comments


VALUE VISION BROADCASTING PVT LTD

Copyright @2026 Powervision Television Channel

powervision ott
bottom of page