top of page
  • Writer's picturePOWERVISION TV

ബൈബിൾ പരിഭാഷ ദിനത്തിൽ വിക്ലിഫ് ഇന്ത്യ സമ്മേളനം


ഗൂഡല്ലൂർ : ബൈബിൾ പരിഭാഷ ദിനമായ സെപ്.30 ന് വിക്ലിഫ് ഇന്ത്യ നടത്തുന്ന പ്രത്യേക സമ്മേളനം ഗൂഡല്ലൂർ ചെവിഡിപേട്ട സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിൽ നടക്കും. ഇവാ. സാം കൊണ്ടാഴി അധ്യക്ഷത വഹിക്കും. റവ. അജയ്കുമാർ ഉദ്ഘാടനം നിർവഹിക്കും. ഇവാ. മാത്യു എബെനെസർ പ്രസംഗിക്കും. മിഷണറിമാരുടെ അനുഭവസാക്ഷ്യങ്ങൾ, പ്രവർത്തനങ്ങളെ കുറിച്ചുള്ള വീഡീയോ പ്രദർശനവും ഉണ്ടായിരിക്കും. ആൽഫ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. സുവിശേഷവയലിൽ 40 വർഷം പിന്നിട്ട ദൈവദാസന്മാരെ ആദരിക്കും. വിവിധ സഭാ നേതാക്കന്മാർ കൂടാതെ ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, വിക്ലിഫ് ഇന്ത്യയുടെ മുൻനിര പ്രവർത്തകരായ ജിജി മാത്യു, ടോണി ഡി. ചെവൂക്കാരൻ, സിജോ ചെറിയാൻ, വർഗീസ് ബേബി, എബി ചാക്കോ ജോർജ് തുടങ്ങിയവർ പങ്കെടുക്കും. പാസ്റ്റർ തോമസ് വർഗീസ് ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്നു.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Comments


bottom of page