തിരുവനന്തപുരം: യുണൈറ്റഡ് ഗോസ്പൽ മിനിസ്ട്രിസ് ഇന്ത്യയുടെ 29-ാം ജനറൽ കൺവൻഷൻ ബ്ലസ്സ് കണ്ടല - 2024 കാട്ടാക്കട, കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് ജനുവരി 17 ബുധൻ മുതൽ 21 ഞായർ വരെ നടക്കും. പാസ്റ്റർ കെ. എ. എബ്രഹാം, പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ ഷിമോൻ എം. ഷൈൻ, പാസ്റ്റർ ടിനു ജോർജ്, പാസ്റ്റർ സാം ജോസഫ് എന്നിവർ പ്രസംഗിക്കും. UGM വോയ്സിനോടൊപ്പം ബ്രദർ ഇമ്മാനുവേൽ കെ. ബി, സിസ്റ്റർ പെർസിസ് ജോൺ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. പകൽ യോഗങ്ങൾ, സുവിശേഷ റാലി, സംയുക്ത സഭായോഗം തുടങ്ങിയവയും ഉണ്ടായിരിക്കും. UGMI ജനറൽ സെക്രട്ടറി പാസ്റ്റർ ബിനോയി വിത്സൻ ജനറൽ കൺവീനറായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
top of page
bottom of page
Comments