തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ചിന്റെ യുവജന പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ (സി ഇ എം) ആഭിമുഖ്യത്തിൽ 'നട്ട് നനയ്ക്കാം നാളെക്കായ് ' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല ശാരോൻ സഭാ ആസ്ഥാനത്ത് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് നടന്നു. സഭയുടെ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് പ്രാർത്ഥിക്കുകയും മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് വൃക്ഷത്തൈ നടുകയും ചെയ്തു.
മറ്റ് കൗൺസിൽ അംഗങ്ങളും സി ഇ എം എക്സിക്യൂട്ടീവ്, ജനറൽ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. അതോടൊപ്പം കേരളത്തിലെ വിവിധ റീജിയനുകളിലേക്ക് 400 ൽ പരം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും നിശ്ചയിക്കപ്പെട്ട ഓരോ കേന്ദ്രങ്ങളിലും സി ഇ എം പ്രവർത്തകർ വൃക്ഷത്തൈകൾ നടുകയും ചെയ്തു.
സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്, ജനറൽ ട്രഷറർ റോഷി തോമസ്, ജനറൽ കോ ഓർഡിനേറ്റർ റെവ.സാം ജി കോശി തുടങ്ങിയവർ നേതൃത്വം നൽകി.
Comments