POWERVISION TV
അന്ധതയില്ലാത്ത നാട്ടിലേക്ക് സി ജെ മനുവേൽ ഉപദേശി യാത്രയായി

കരീപ്ര: അസംബ്ലിസ് ഓഫ് ഗോഡ് കരീപ്ര സഭാംഗം ഗ്രേസ് വില്ലയിൽ പാസ്റ്റർ സി ജെ മനുവേൽ ഉപദേശി(73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാഴ്ചയില്ലായ്മയെ അകക്കണ്ണിൽ തെളിഞ്ഞ ക്രിസ്തു വെളിച്ചത്താൽ പരിഹരിച്ചു, സുവിശേഷത്തിന്റെ ശക്തനായ പോരാളിയായിരുന്നു മനുവേൽ ഉപദേശി.
ഗാനങ്ങളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും കർത്താവിന്റെ വേല വിശ്വസ്തതയോടെ അന്ത്യം വരെയും ചെയ്ത മനുവേൽ ഉപദേശിയുടെ ജീവിതം മാതൃകയാണ്.
ഭാര്യ: സൂസമ്മ മനുവേൽ. മക്കൾ:പാസ്റ്റർ ശീലാസ് മനുവേൽ, ജെയിംസ് മനുവേൽ, ടൈറ്റസ് മനുവേൽ