പ്രത്യാശോത്സവം 2024 ഓർഗനൈസിങ്ങ് കമ്മിറ്റി നടന്നു.
- Jaison S Yacob
- Sep 21, 2024
- 1 min read

കോട്ടയം : പ്രത്യാശോത്സവം 2024 (Celebration Of Hope) ഓർഗനൈസിങ്ങ് കമ്മറ്റിയോഗം സെപ്റ്റംബർ 19 വ്യാഴാഴ്ച വൈകുന്നേരം 05 മണിക്ക് കഞ്ഞിക്കുഴി ഫിലദെൽഫിയ സഭാഹാളിൽ വെച്ച് നടന്നു. പാസ്റ്റർ അലക്‌സാണ്ടർ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ പാസ്റ്റർ എൻ വിജയകുമാർ, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കോഡിനേറ്റർ പാസ്റ്റർ സുനിൽ വേട്ടമല, എറണാകുളം ജില്ലാ കോഡിനേറ്റർ പാസ്റ്റർ ബിജോയ് ചിറമേൽ എന്നിവർ അവർ പ്രതിനിധാനം ചെയ്യുന്ന ജില്ലകളിലെ പ്രവർത്തനങ്ങളെയും യോഗങ്ങളെയും കുറിച്ച് വിവരിക്കുകയുണ്ടായി. ബ്രദർ ടോണി വർഗീസ് ഇതു വരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള സംക്ഷിപ്ത രൂപം മീറ്റിങ്ങിൽ വിശദീകരിച്ചു. പ്രിന്റ് മീഡിയായിലൂടെ നടത്തിവരുന്ന പരസ്യങ്ങളെ കുറിച്ച് പാസ്റ്റർ സാംകുട്ടി ചാക്കോ വിവരിച്ചു. ചെയർമാൻ റവ. ഡോ. ആർ എബ്രഹാം തുടർന്ന് നാം ചെയ്യേണ്ട പ്രോഗ്രാമുകൾ അറിയിക്കുകയും ഗസ്റ്റുകളെ യോഗത്തിൽ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് കോട്ടയം ജില്ലയിൽ നിന്നും ഒരു ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. സമാപനമായി ബ്രദർ തോമസ് കുട്ടി അല്പം വചന സന്ദേശം നൽകുകയും പ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിക്കുകയും ചെയ്തു. പാസ്റ്റർ സുധീർ വർഗീസിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും മീറ്റിങ്ങ് സമാപിച്ചു.





Comments