പ്രത്യാശോത്സവം 2024 പ്രാർത്ഥനാ സംഗമം തിരുവല്ലയിൽ
- Jaison S Yacob
- Oct 4, 2024
- 1 min read

കോട്ടയം : പ്രത്യാശോത്സവം 2024 ന്റെ പ്രാർത്ഥനാ സംഗമം ഒക്ടോബർ 04 ന് തിരുവല്ല ഐ പി സി പ്രയർ സെന്ററിൽ വച്ചു വൈകുന്നേരം 03.30 ന് നടന്നു. പാസ്റ്റർ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പവർവിഷൻ ക്വയർ സന്ഗീത്ആ ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. പാസ്റ്റർമാരായ പി വൈ ജോൺസൻ നെൽസൻ ശാമുവേൽ എന്നിവർ പ്രാർത്ഥിച്ചു. ഹല്ലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാം കുട്ടി ചാക്കോ സ്വാഗത പ്രസംഗം നടത്തുകയും റവ. ഡോ. കെ സി ജോൺ അനുഗ്രഹ സന്ദേശം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ര. ടോണി വർഗീസ് യോഗ നടപടികൾക്ക് നേതൃത്വം നൽകി. നവംബർ 27 മുതൽ 30 വരെ നടക്കുവാൻ പോകുന്ന മെഗാ ക്രൂസൈഡിന്റെ ഒരു വീഡിയോ പ്രസന്റേഷൻ അവതരിപ്പിക്കുകയും ബ്ര. ജോയി താനവേലിൽ വിശദീകരിക്കുകയും ചെയ്തു. പാസ്റ്റർ പ്രിൻസ് തോമസ് ദൈവ വചന സന്ദേശം നൽകുകയും ചെയ്തു. പാസ്റ്റർ രാജു പൂവാക്കാല മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരയ ഷിബു നെടുവേലിൽ, പി ജി മാത്യു, കെ കരുണാകരൻ, ബ്രദർ ഗ്ലാഡ്സൻ ജേക്കബ് എന്നിവർ ആശംസകൾ അറിയിക്കുകയും പാസ്റ്റർ സി പി മോനായിയുടെ പ്രാർത്ഥനയോടും റവ. ഡോ. കെ സി ജോൺ അവർകളുടെ ആശീർവാദത്തോടും കൂടി യോഗം അവസാനിച്ചു.
















Comments