top of page

പ്രത്യാശോത്സവം 2024 പ്രാർത്ഥനാ കൂട്ടായ്മ എറണാകുളത്ത്

  • Writer: Jaison S Yacob
    Jaison S Yacob
  • Sep 25, 2024
  • 1 min read

കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യാശോത്സവം 2024 (Celebration of Hope 2024) ന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥനായോഗം സെപ്റ്റംബർ 24 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈറ്റില മാർത്തോമാ സെന്ററിൽ വച്ചു നടന്നു. എറണാകുളം ജില്ലാ കോഡിനേറ്റർ പാസ്റ്റർ ബിജോയ് ചിറമേലിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ ഫിലിപ് എബ്രഹാമിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സി പി എഫ് ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ പി സി ജോസഫ് സ്വാഗത പ്രസംഗം നടത്തുകയും ബ്രദർ ടോണി വർഗീസ് പ്രത്യാശോത്സവത്തെ കുറിച്ചുള്ള വിവരണം വീഡിയോ പ്രസന്റേഷനോടൊപ്പം നൽകുകയും ചെയ്തു. റവ. ഫാദർ ഏലിയാസ് ആശംസയും ഈ മീറ്റിങ്ങിലേക്കുള്ള പൂർണ്ണ സഹകരണവും പിന്തുണയും അറിയിച്ചു. പാസ്റ്റർ ലൈജു ചെറിയാൻ ലഖു സന്ദേശം നൽകുകയും പാസ്റ്റർ പി സി ജോസഫ്‌ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ബ്രദർ ടോണി വർഗീസ് മറുപടി നൽകി. പാസ്റ്റർ റ്റി റ്റി ജേക്കബിന്റെ പ്രാർത്ഥനയോടെ മീറ്റിങ്ങ് സമാപിച്ചു.






Comments


VALUE VISION BROADCASTING PVT LTD

Copyright @2025 Powervision Television Channel

powervision ott
bottom of page