പ്രാർത്ഥനാ സംഗമം കെ ചാപ്പത്തിൽ
- Jaison S Yacob
- Oct 16, 2024
- 1 min read

കോട്ടയം : സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 ന്റെ പ്രാർത്ഥനാ സംഗമം ഒക്ടോബർ 15 ന് രാവിലെ 09 മണിക്ക് കെ ചപ്പാത്ത് ഡീപ്പർ ലൈഫ് ബൈബിൾ ചർച്ചിൽ നടന്നു. സഭാ പാസ്റ്റർ അലിൻ റ്റി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ ഷാജിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. പവർവിഷൻ വിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. ഇടുക്കി ജില്ലാ കോഡിനേറ്റർ സ്വാഗത പ്രസംഗം നടത്തുകയും, പാസ്റ്റർ ജിബിൻ പൂവാക്കാല വീഡിയോ പ്രസന്റേഷനോടൊപ്പം സെലിബ്രേഷൻ ഓഫ് ഹോപ്പിനെ കുറിച്ചുള്ള വിവരണങ്ങൾ നൽകുകയും ചെയ്തു. പാസ്റ്റർ വിജയകുമാർ വചന ശുശ്രൂഷയോടൊപ്പം മദ്ധ്യസ്ഥ പ്രാർഥനകൾക്കും നേതൃത്വം നൽകി. ജയ്‌സൺ സോളമൻ നന്ദി അറിയിക്കുകയും പാസ്റ്റർ തോമസ് കുട്ടി കുര്യൻ ആശംസ അറിയിക്കുകയും ചെയ്തു. പാസ്റ്റർ ബിജുവിന്റെ പ്രാർത്ഥനയോടും പാസ്റ്റർ സജിയുടെ ആശീർവാദത്തോടും യോഗം അവസാനിച്ചു.






Comentarios