top of page

നവംബർ 27 മുതൽ 30 വരെ കോട്ടയത്ത് നടക്കുന്ന CELEBRATION OF HOPE 2024 ന്റെ പ്ലാനിങ്ങ് യോഗം നടന്നു.

  • Writer: Jaison S Yacob
    Jaison S Yacob
  • Jun 8, 2024
  • 1 min read

കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ ക്രൂസൈഡ്‌ ആയ CELEBRATION OF HOPE 2024 (പ്രത്യാശോത്സവം) ന്റെ ക്രമീകരണങ്ങൾക്ക് വേണ്ടിയുള്ള പ്ലാനിങ്ങ് യോഗം ജൂൺ 07 വെള്ളിയാഴ്ച വൈകുന്നേരം 03 മണിക്ക് കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടന്നു. രക്ഷാധികാരി റവ. ഡോ. കെ സി ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊറിയൻ യോയിഡോ സഭയുടെ പ്രതിനിധികളും കേരളത്തിലെ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാരും സംഘടനാ പ്രതിനിധികളും മെഗാ ക്രൂസൈഡിന്റെ വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. പാസ്റ്റർ ജെയിംസ് ചാക്കോ സ്വാഗത പ്രസംഗം നടത്തുകയും ജനറൽ കൺവീനർ ജോയി താനവേലിൽ ക്രമീകരണങ്ങളെ കുറിച്ച് വിശദീകരിക്കുകയും പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം യോഗത്തിന്റെ പ്ലാനിങ്ങ് അവതരിപ്പിക്കുകയും, ഡോ. എബി പീറ്റർ നന്ദി പ്രകാശിക്കുകയും ചെയ്‌തു. കോട്ടയം നഗരസഭാ വൈസ് പ്രസിഡന്റ്‌ ശ്രീ. ഗോപൻ, കൗൺസിലർ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രൗണ്ടിന്റെ സൗകര്യങ്ങളെ കുറിച്ച് യോയിഡോ സഭാ പ്രതിനിധികൾ അടങ്ങുന്ന സംഘം സംസാരിക്കുകയുണ്ടായി. 2024 നവംബർ 27 മുതൽ 30 വരെ നടക്കുന്ന മെഗാ ക്രൂസൈഡിന്റെ അനുഗ്രഹത്തിനായി എല്ലാവരുടെയും പ്രാർത്ഥന ആവശ്യപ്പെടുകയുണ്ടായി.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page