top of page

"CELEBRATION OF HOPE 2024" പ്രാർത്ഥനാ സംഗമവും ആലോചനാ മീറ്റിങ്ങും ജൂൺ 19, 20 തീയതികളിൽ തിരുവനന്തപുരത്ത്

  • Writer: Jaison S Yacob
    Jaison S Yacob
  • Jun 18, 2024
  • 1 min read

കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വച്ച് പവർവിഷൻ ടി വി യുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാ ക്രൂസൈഡ് ആയ പ്രത്യാശോത്സവം 2024 (Celebration of Hope) ന്റെ കേരളത്തിലെ ജില്ലകൾ തോറും നടത്തിവരുന്ന പ്രാർത്ഥനാ സംഗമവും ആലോചനാ യോഗവും തിരുവനന്തപുരം ജില്ലയിൽ 19,20 തീയതികളിൽ വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കപ്പെടും. ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല പ്രദേശങ്ങളിൽ നിന്നും പങ്കെടുക്കേണ്ടവരുടെ സൗകര്യാർത്ഥം ജൂൺ 19 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് തോന്നയ്ക്കൽ ഐ പി സി സീയോൻ ഹാളിൽ വെച്ചും, ജൂൺ 19 ബുധനാഴ്ച്ച വൈകുന്നേരം 03 മണിക്ക് തിരുവനന്തപുരം സിറ്റിയിൽ നിന്നും പങ്കെടുക്കേണ്ടവരുടെ സൗകര്യാർത്ഥം പേരൂർക്കട ഐ പി സി ഫെയ്ത്ത് സെന്ററിൽ വച്ചും നടക്കും. കാട്ടാക്കട, നെടുമങ്ങാട്, വെള്ളറട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പങ്കെടുക്കേണ്ടവരുടെ സൗകര്യാർത്ഥം ജൂൺ 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാട്ടാക്കട എ ജി സഭാഹാളിലും പാറശാല, നെയ്യാറ്റിൻകര, വിഴിഞ്ഞം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പങ്കെടുക്കേണ്ടവരുടെ സൗകര്യാർത്ഥം ജൂൺ 20 വ്യാഴാഴ്ച വൈകുന്നേരം 03 മണിക്ക് പാറശാല യഹോവ നിസി എ ജി സഭാഹാളിൽ വച്ചും നടക്കും. ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുന്ന ദൈവ ദാസന്മാർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി ഈ ക്രൂസൈഡിൽ പ്രവർത്തിക്കുന്നു. വിവിധ പെന്തെക്കോസ്തു സഭകളുടെ നേതൃസ്ഥാനം വഹിക്കുന്ന ദൈവ ദാസന്മാർ പങ്കെടുക്കുന്നു. എല്ലാ ജില്ലകളിലും പ്രാർത്ഥനാ ഗ്രൂപ്പുകൾ ആരംഭിക്കുകയാണ് ഉദ്ദേശം. ലോകത്തിലെ ഏറ്റവും വലിയ സഭയുടെ ശുശ്രൂഷകൻ ഡോ. യങ് ഹൂൺ ലീയും സംഘവും ആണ് നവംബർ 27 മുതൽ 30 വരെ നടക്കുന്ന ക്രൂസൈഡിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ സി ജോൺ രക്ഷാധികാരിയായും മാനേജിങ്ങ് ഡയറക്ടർ റവ. ഡോ. ആർ എബ്രഹാം ചെയർമാൻ ആയും ഡയറക്ടർ ബ്രദർ ജോയി താനവേലിൽ ജനറൽ കൺവീനർ ആയും പ്രവർത്തിക്കുന്നു.




Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2024 Powervision Television Channel

file (1).png
bottom of page