സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 പ്രാർത്ഥനാ സംഗമം മണിമലയിൽ
- Jaison S Yacob
- Oct 5, 2024
- 1 min read

കോട്ടയം : സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 പ്രാർത്ഥനാ സംഗമം ഇന്ന് (ഒക്ടോബർ 05) രാവിലെ 10 മണി മുതൽ 01 മണി വരെ മണിമല ഐ പി സി ബെഥേൽ സഭാഹാളിൽ പാസ്റ്റർ സജി പി കാനത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പാസ്റ്റർ ഷാബിൻ തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ബ്രദർ ജയ്‌സൺ സോളമൻ സ്വാഗത പ്രസംഗം നടത്തുകയും വീഡിയോ പ്രസന്റേഷനോടൊപ്പം യോഗത്തെ കുറിച്ചുള്ള വിശദീകരണം ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ നൽകി. പാസ്റ്റർ പ്രിൻസ് തോമസ് ദൈവ വചന ശുശ്രൂഷ നിർവ്വഹിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.











Comments