കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കപ്പെടുന്ന Celebration of Hope 2024 ന്റെ കാഞ്ഞിരപ്പള്ളി താലൂക്ക് ആലോചനാ യോഗവും പ്രാർത്ഥനയും സെപ്റ്റംബർ 22 ഞായറാഴ്ച വൈകുന്നേരം 03.30 ന് മുണ്ടക്കയം ഐ പി സി ടൌൺ സഭാഹാളിൽ നടന്നു. കോട്ടയം ജില്ലാ കോഡിനേറ്റർ പാസ്റ്റർ സുനിൽ വേട്ടമല അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ തോമസ് ജോസഫിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. പാസ്റ്റർ വി എം ജേക്കബ്, പാസ്റ്റർ സാബു, റോജ് എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ കെ സി മാത്യുവിന്റെ അനുഗ്രഹ പ്രാർത്ഥനയ്ക്ക് ശേഷം പാസ്റ്റർ വി എം ജേക്കബ് സ്വാഗത പ്രസംഗം നടത്തുകയും പാസ്റ്റർ സുനിൽ വേട്ടമല അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. പാസ്റ്റർ ഉണ്ണിമോൻ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് പാസ്റ്റർ സജി കാനത്തിന്റെ ദൈവ വചന സന്ദേശത്തിന് ശേഷം ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ വീഡിയോ പ്രസന്റേഷനോടൊപ്പം ഈ മീറ്റിങ്ങുകളെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് മീറ്റിങ്ങിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം ബ്രദർ ടോണി വർഗീസ് അറിയിച്ചു. പാസ്റ്റർ കെ കെ ജയിംസ് നന്ദി പ്രകാശിപ്പിക്കുകയും പാസ്റ്റർ ബിജു എൻ തോമസിന്റെ പ്രാർത്ഥനയോടെ മീറ്റിങ്ങ് സമാപിച്ചു.
top of page
bottom of page
Comments