പുതുക്കിയ ആലയത്തിന്റെ സമർപ്പണ ശുശ്രൂഷ നടന്നു.
- Jaison S Yacob
- Jul 12
- 1 min read

തിരുവനന്തപുരം: ഐപിസി വിഴിഞ്ഞം ഏര്യയിലെ സഭയായ ഐപിസി ശാലേം വർഷിപ്പ് സെന്റർ തത്തിയൂർ ദൈവ സഭയുടെ പുതുക്കിയ ആലയത്തിന്റ സമർപ്പണ ശുശ്രൂഷ 2025 ജൂലൈ 12 ശനിയാഴ്ച രാവിലെ വിഴിഞ്ഞം ഏര്യാ മിനിസ്റ്റർ Pr. M J ഷാജി നിർവ്വഹിച്ചു. ദീർഘ വർഷങ്ങൾ പഴക്കമുണ്ടായിരുന്ന സഭയുടെ കെട്ടിടം ശോചനീയമായിരുന്നു, ഇക്കഴിഞ്ഞ കാലവർഷ കെടുതിയിൽ ഒരു ചുമർ ഇടിയുകയും, ഏരിയ മിനിസ്റ്ററിന്റെ നേതൃത്വത്തിൽ പണികൾ പൂർത്തീകരിക്കുകയായിരുന്നു. സമർപ്പണ ശുശ്രൂഷയ്ക്ക് ഏരിയ വൈസ് പ്രസിഡന്റ് pr. വിൻസെന്റ് അധ്യക്ഷത വഹിക്കുകയും ഏരിയ എക്സിക്യൂട്ടീവ്സ് വിവിധ ശുശ്രൂഷകൾ നിർവ്വഹിക്കുകയും, ഏര്യാ ക്വയർ ഗാന ശുശ്രൂഷ യ്ക്ക് നേതൃത്വം നൽകി. Evg. ആൻസൺ ജോൺ കുടുംബമായി ഇവിടെ ശുശ്രൂഷിക്കുന്നു.





ദൈവത്തിൻ്റെ കൃപയും ആശീർവാദവും ഉണ്ടാകുമാറാകട്ടെ എന്ന് ഓർത്ത് പ്രാർത്ഥിക്കുന്നു.
Cog Bahrain Bethel
God Bless