ചർച്ച് ഓഫ് ഗോഡ് ക്യാമ്പ് മീറ്റിംഗ് നാളെ മുതൽ
- Jaison S Yacob
- Jan 7
- 1 min read

കൊച്ചി: ചർച്ച് ഓഫ് ഗോഡ് ക്യാമ്പ് മീറ്റിംഗ് 2025 ജനുവരി 08 ബുധൻ മുതൽ 12 ഞായർ വരെ പാലാരിവട്ടം എക്‌ളിസിയായിൽ വച്ച് നടത്തപ്പെടും. ക്യാമ്പ് മീറ്റിംഗ് 08 ന് ബുധനാഴ്ച വൈകീട്ട് 7 മണിക്ക് റവ. ജോൺസൺ തരകൻ ഉത്ഘാടനം ചെയ്യും. രാത്രി സുവിശേഷ യോഗങ്ങളിൽ റവ. ജോൺസൺ തരകൻ, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ സാം മാത്യൂ, ബ്രദർ വിൻസെൻ്റ് ചാർളി എന്നിവർ പ്രസംഗിക്കും. പകൽ സമയങ്ങളിൽ ബൈബിൾ ക്ലാസ്സുകൾ, തീം പ്രസൻ്റേഷൻ, യൂത്ത് കോൺഫറൻസ്, സ്ത്രീകളുടെ കോൺഫറൻസ്, ഏഷ്യൻ ബൈബിൾ കോളജ് ഗ്രാജുവേഷൻ, സൺഡേ സ്കൂൾ കോൺഫറൻസ്, സ്നാന ശുശ്രൂഷ മുതലായ പ്രോഗ്രാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഞായർ ഉച്ചയ്ക്കെ 12 മണിക്ക് ക്യാമ്പ് മീറ്റിംഗ് അവസാനിക്കും.
댓글