top of page

ചർച്ച് ഓഫ് ഗോഡ് മധ്യപൂർവ്വ മേഖലാ കോൺഫറൻസ് - 2025

  • Writer: Jaison S Yacob
    Jaison S Yacob
  • Mar 10
  • 1 min read

ഷാർജ: മിഡിൽ ഈസ്റ്റ് മേഖലയിൽ ഉൾപ്പെട്ട ഗൾഫ് രാജ്യങ്ങളിലെ ചർച്ച് ഓഫ് ഗോഡിൻെറ നേതൃത്വ സമ്മേളനം (Leadership Conference) മാർച്ച് 13, 14, 15 തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടത്തപ്പെടും. 13 വ്യാഴാഴ്ച്ച വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം രാത്രി 10:00-ന് അവസാനിക്കും. 14 വെള്ളിയാഴ്ച്ച രാവിലെ 9:00 മുതൽ നടത്തപ്പെടുന്ന കോൺഫറൻസ് രാത്രി 10:00-ന് സമാപിക്കും. 15 ശനിയാഴ്ച്ച നടക്കുന്ന സമാപന സമ്മേളനം രാവിലെ 10:00 മുതൽ രാത്രി 10:00-വരെ നടത്തപ്പെടും. LABS സ്ഥാപകൻ ഫ്രഡ്‌ ഗാർമോൺ മുഖ്യാതിഥി ആയിരിക്കും. യൂറോപ്പ് & മിഡിൽ ഈസ്റ്റ് ഫീൽഡ് ഡയറക്ടർ റവ. ഡോ. സ്റ്റീഫൻ ഡാർണെൽ, സിസ്റ്റർ ജാനിസ് ഡാർണെൽ (Women's Ministry Director-Europe, CIS. Middle East & Russia), മിഡിൽ ഈസ്റ്റിലെ ഗൾഫ് രാജ്യങ്ങളുടെ റീജണൽ സൂപ്രണ്ട് റവ. ഡോ. സുശീൽ മാത്യു, ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് കോർഡിനേറ്ററും, യുഎഇ ദേശീയ അദ്ധ്യക്ഷനുമായ റവ. ഡോ. കെ. ഒ. മാത്യു എന്നിവർ മറ്റു വിശിഷ്ടാതിഥികൾ ആയിരിക്കും. ഇതര ജിസിസി രാജ്യങ്ങളിലെ ഓവർസിയർമാർക്ക് പുറമെ നേതൃത്വ നിരയിലെ മറ്റ് പദവികൾ വഹിക്കുന്നവരും, സഭാ പ്രതിനിധികളും ഈ കോൺഫറൻസിൽ പങ്ക് കൊള്ളും.


വാർത്ത: റോബിൻ കീച്ചേരി & ബ്ലസൻ ജോർജ്

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page