top of page

ചർച്ച് ഓഫ് ഗോഡ് കർണാടക ജനറൽ കൺവെൻഷൻ ഒക്ടോബർ 26 നാളെ മുതൽ ബെംഗളൂരുവിൽ

  • Writer: POWERVISION TV
    POWERVISION TV
  • Oct 25, 2023
  • 1 min read


ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 26 നാളെ മുതൽ 29 വരെ ലിംഗരാജപുരം ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഓവർസിയറും ഗവേണിംഗ് ബോഡി ചെയർമാനുമായ പാസ്റ്റർ സി.സി.തോമസ്, കർണാടക അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ ഇ.ജെ.ജോൺസൺ, പാസ്റ്റർമാരായ ഷിബു തോമസ് (ഒക്കലഹോമ), ഷിബു തോമസ് (അറ്റ്ലാന്റ), സണ്ണി താഴാംപള്ളം, ഡോ ഷിബു കെ.മാത്യൂ എന്നിവർ കൺവെൻഷൻ പൊതുയോഗങ്ങളിൽ മുഖ്യ പ്രസംഗകരായിരിക്കും. ലേഡീസ് മിനിസ്ട്രീസ് സമ്മേളനത്തിൽ സിസ്റ്റർ ജെസ്സി അലക്സ്, പാസ്റ്റർ അലക്സ് (ദുബായ്) എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനങ്ങൾ ആലപിക്കും. ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും 27 മുതൽ ദിവസവും രാവിലെ 6.30 മതൽ 7.30 വരെ ധ്യാനയോഗവും ഉണ്ടായിരിക്കും.

26 ന് വൈകിട്ട് 4 മുതൽ ശുശ്രൂഷക സമ്മേളനം, 27 ന് രാവിലെ 9.30 മുതൽ ലേഡീസ് കോൺഫറൻസ്, ഉച്ചയ്ക്ക് 2.30 മുതൽ ശുശ്രൂഷകർക്കായി ക്രെഡൻഷ്യൽ പരീക്ഷ, 28 ന് രാവിലെ 9.30 മുതൽ യുവജന സംഘടനയായ വൈ.പി.ഇ, സൺഡെസ്ക്കൂൾ സംയുക്ത സമ്മേളനം, ഉച്ചയ്ക്ക് 2.30 മുതൽ ഇവാഞ്ചലിസം യോഗം ,സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30 ന് കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൺവെൻഷൻ സമാപിക്കും. പാസ്റ്റർമാരായ എം.കുഞ്ഞപ്പി (സ്റ്റേറ്റ് ഓവർസിയർ), ഇ.ജെ.ജോൺസൺ (അസി. ഓവർസിയർ), ജോസഫ് ജോൺ (കൗൺസിൽ സെക്രട്ടറി), ജെയ്മോൻ കെ.ബാബു (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.


പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

 
 
 

Commentaires


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page