പ്രാർത്ഥനാ സംഗമം കറുകച്ചാൽ ശാരോൻ ഫെലോഷിപ്പ് സഭയിൽ
- POWERVISION TV
- Oct 14, 2024
- 1 min read

കോട്ടയം : പ്രത്യാശോത്സവം 2024 ന്റെ പ്രാർത്ഥനാ സംഗമം ചങ്ങനാശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ കറുകച്ചാൽ ശാരോൻ ഫെലോഷിപ്പ് സഭയിൽ ഒക്ടോബർ 13 ഞായറാഴ്ച വൈകുന്നേരം 03.30 മുതൽ നടന്നു. താലൂക്ക് കോഡിനേറ്റർ പാസ്റ്റർ സണ്ണി അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ ജോയിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ജോയിന്റ് കോഡിനേറ്റർ പാസ്റ്റർ ഷാജി കണ്ടൻ കേരി സ്വാഗതം ആശംസിച്ചു. യോഗത്തെ കുറിച്ചുള്ള വിവരണവും വീഡിയോ പ്രസന്റേഷനും ബ്രദർ ടോണി വർഗീസ് അവതരിപ്പിച്ചു. വചനസന്ദേശത്തോടൊപ്പം മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് പാസ്റ്റർ ജിബിൻ പൂവാക്കാല നേതൃത്വം നൽകി. ബ്രദർ ഷാജി ആശംസാ വാചകങ്ങൾ അറിയിക്കുകയും, പാസ്റ്റർ മാത്യു ഡേവിഡ് നന്ദി അറിയിക്കുകയും പാസ്റ്റർ ജോണി കുട്ടിയുടെ പ്രാർത്ഥനയോടെ യോഗം സമാപ്പിക്കുകയും ചെയ്തു.








Comments