top of page

സുവിശേഷ പ്രസംഗവും ഗാനശുശ്രൂഷയും ജനുവരി 10 മുതൽ 14 വരെ

Writer: POWERVISION TV
POWERVISION TV
Dec 28, 2023
1 min read

പാലാരിവട്ടം : പാലാരിവട്ടം ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ സുവിശേഷ പ്രസംഗവും ഗാനശുശ്രൂഷയും ഫ്‌ളൈ ഓവറിന് സമീപമുള്ള സി ഒ ജി പാരിഷ് ഹാളിൽ ജനുവരി 10 മുതൽ 14 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 06.30 ന് സുവിശേഷയോഗവും രാവിലെ 09.30 മുതൽ ബൈബിൾ ക്ലാസും വിവിധ സെമിനാറുകളും നടക്കും. ജനുവരി 10 ബുധനാഴ്ച രാവിലെ 10 മുതൽ 12.30 വരെ ഉപവാസപ്രാർത്ഥന ഉണ്ടായിരിക്കും. പാസ്റ്റർമാരായ റവ. ജോൺസൺ, അനീഷ് തോമസ്, ഫെയ്ത്ത് ബ്ലസ്സൻ, ബ്രദർ വിൻസെന്റ് ചാർളി എന്നിവർ പ്രസംഗിക്കും. ഇന്മാനുവേൽ ഹെൻറി, ശാരോൻ വർഗീസ് എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments


VALUE VISION BROADCASTING PVT LTD

Copyright @2026 Powervision Television Channel

powervision ott
bottom of page