top of page

പവർവിഷൻ മീഡിയാ മിനിസ്ട്രീസ് നടത്തപ്പെടുന്ന അത്യുന്നതന്റെ മറവിൽ നാളെ (സെപ്റ്റംബർ 30)

  • Writer: POWERVISION TV
    POWERVISION TV
  • Sep 29, 2023
  • 1 min read

തിരുവല്ല : പവർവിഷൻ മീഡിയാ മിനിസ്ട്രീസ് എല്ലാ മാസങ്ങളിലും അവസാന ശനിയാഴ്ചകളിൽ നടത്തി വരാറുള്ള തുടർച്ചയായ 12 മണിക്കൂർ ശുശ്രൂഷയായ അത്യുന്നതന്റെ മറവിൽ നാളെ സെപ്റ്റംബർ 30 ശനിയാഴ്ച വെണ്ണിക്കുളം പവർവിഷൻ ടി വി സ്റ്റുഡിയോയിൽ നടക്കും. രാവിലെ 06 മണി മുതൽ വൈകുന്നേരം 06 മണിവരെയാണ് ശുശ്രൂഷ. പവർവിഷനിലെ ശുശ്രൂഷകന്മാരും കൃപാവര പ്രാപ്തരായ മറ്റ് ശുശ്രൂഷകരും ദൈവ വചനം ശുശ്രൂഷിക്കുന്നു. പ്രേക്ഷകർ നൽകിയിട്ടുള്ള വിവിധ പ്രാർത്ഥനാ വിഷയങ്ങൾക്ക് വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് പവർവിഷൻ പ്രയർ ടീം നേതൃത്വം നൽകും. പവർ വിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കടന്ന് വന്ന് ഈ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്.




പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Comments


VALUE VISION BROADCASTING PVT LTD

Copyright @2025 Powervision Television Channel

powervision ott
bottom of page