top of page

കലാലയങ്ങളിൽ ഡിജിറ്റൽ ട്രാക്റ്റ് വിതരണവുമായി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ

  • Writer: POWERVISION TV
    POWERVISION TV
  • Nov 22, 2023
  • 1 min read

കോട്ടയം : പി വൈ പി എ യുടെ ചരിത്രത്തിൽ ആദ്യമായി ക്യു ആർ കോഡ് സ്കാനിങ്ങിലൂടെയുള്ള ഡിജിറ്റൽ ട്രാക്റ്റ് വിതരണവുമായി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ. കോട്ടയം ജില്ലയിലെ കലാലയങ്ങളിൽ സുവിശേഷ വസന്തം തീർക്കുവാൻ "കലാലയങ്ങളിൽ സുവിശേഷ വസന്തം" എന്ന നാമധേയത്തിൽ ഡിജിറ്റൽ ട്രാക്റ്റ് വിതരണം എന്ന ആശയം പി വൈ പി എ കോട്ടയം നോർത്ത് സെന്റർ നടപ്പിലാക്കുന്നു. പ്രിന്റഡ് കോപ്പി വായനയിൽ നിന്നും ഡിജിറ്റൽ വായനയിലേക്ക് മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ഉത്തരാധുനിക തലമുറയ്ക്ക് കാലഘട്ടത്തിന്റെ ചുവരുത്തുകൾക്കനുസരിച്ച് സുവിശേഷത്തിന്റെ സ്പർശനം ഏകുക എന്ന ലക്ഷ്യത്തോടെയാണ് ക്യു ആർ കോഡ് സ്കാനിങ്ങിലൂടെയുള്ള ട്രാക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. കോട്ടയം മേഖലയിലെ വിവിധ കലാലയങ്ങളിൽ 10000 ത്തിലധികം ഡിജിറ്റൽ ട്രാക്ട്കൾ വിതരണം ചെയ്യുന്നതിന്റെ ആദ്യഘട്ടം നവംബർ 23 വ്യാഴം രാവിലെ എട്ടുമണിക്ക് ആരംഭിക്കും. കോട്ടയം നോർത്ത് സെന്റർ പി വൈ പി എ സെന്റർ ഓഫീസിൽ വച്ച് നടക്കുന്ന പ്രാർത്ഥനയിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും. പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷത വഹിക്കും. പി വൈ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രദർ സന്ദീപ് വിളമ്പ്കണ്ടം, സ്റ്റേറ്റ് കൗൺസിൽ അംഗം ബ്ര. ഷെറിൻ ജേക്കബ്, ബ്ര. ഫിന്നി കോര(ഹുസ്റ്റൺ) എന്നിവർ ആശംസ അറിയിക്കും. ആദ്യഘട്ടം എന്ന നിലയിൽ കോട്ടയം നഗരപരിധിയിലുള്ള പ്രമുഖ കലാലയങ്ങളിൽ ആണ് ട്രാക്റ്റ് വിതരണം ചെയ്യുന്നത്. നിരവധി യുവതി യുവാക്കൾ ഈ വ്യത്യസ്തമായ പ്രേക്ഷക ദൗത്യത്തിന്റെ ഭാഗമായി മാറും. ഇവാ.സജി മോഹൻ, ബ്ര. ഫെയ്ത്തുമോൻ ജെ, ഡോ. ഫെയ്ത്ത് ജെയിംസ്, ബ്ര. ജയ്സൺ വി ജോസ്, ബ്ര. ലവി കുര്യാക്കോസ്, ബ്ര. ഫിന്നി എം ബേബി, ബ്ര. ഫിന്നി മാത്യു, ബ്ര. ലിജോഷ് കെ ആൻഡ്രൂസ് എന്നിവർ അടങ്ങുന്ന പി വൈ പി എ സമിതി ഈ പ്രവർത്തനത്തിന് നേതൃത്വം നൽകും. ഈ ദൗത്യത്തിന്റെ ഭാഗമാകുവാൻ താല്പര്യമുള്ള ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 7012707852, 9656369247

✍️ PYPA KOTTAYAM NORTH CENTRE COUNCIL 2022-2025



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Opmerkingen


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page