top of page
  • Writer's picturePOWERVISION TV

ആത്മ നിറവിന്റെ 21 ദിനങ്ങൾ ഡിവൈൻ ഫെസ്റ്റ് നവംബർ 05 മുതൽ 25 വരെ


കായംകുളം : പെരിങ്ങാല, ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നവംബർ 5 മുതൽ 25 വരെ കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നടത്തപ്പെടുന്നു. പാസ്റ്റർമാരായ വർഗീസ് ബേബി, ജോമോൻ തെക്കേക്കര, എം കെ സ്കറിയ എന്നിവർ നേതൃത്വം നൽകുന്നു. ഭാരതത്തിന്റെ അനുഗ്രഹത്തിനും ആത്മീയ ഉണർവിന് വേണ്ടി ഐക്യ മദ്ധ്യസ്ഥ പ്രാർത്ഥന യോഗങ്ങളുടെ പ്രത്യേകതയാണ്. പകൽ ആരാധനകൾ രാവിലെ 10 മണി മുതൽ 01 മണി വരെയും രാത്രി യോഗങ്ങൾ വൈകുന്നേരം 06 മണി മുതൽ 08.30 വരെയും നടക്കപ്പെടും.


പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

https://chat.whatsapp.com/D5KdvCPbNoh9kkxv0aA1zv

bottom of page