ഹരിയാന: സുപ്രസിദ്ധ സുവിശേഷകനും ലൗ ആർമി ക്രൂസേഡ് മിനിസ്ട്രീസിന്റെ സ്ഥാപക ഡയറക്ടറും
ഭാരതസുവിശേഷികരണത്തിലെ ധീരപോരാളിയുമായിരുന്ന
ഡോ. ജെ വിൽസൺ( 59 ) നിത്യതയിൽ പ്രവേശിച്ചു.
സുവിശേഷയാത്രയുടെ ഭാഗമായി ഹരിയാനയിലെ ഗുഡ്ഗാവിൽ എത്തിയപ്പോഴായിരുന്നു അന്ത്യം. മൃതദേഹം ഗുഡ്ഗാവ് സെക്ടർ 10 ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഇന്ത്യയുടെ മിക്ക ജില്ലകളിലും പോയി പ്രാർത്ഥിച്ച് സുവിശേഷം അറിയിച്ച ക്രിസ്തുവിന്റെ ധീര പോരാളിയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലും എത്തുമ്പോൾ അവിടെയുള്ള ദൈവദാസന്മാരെ കൂട്ടി മൂന്ന് മണിക്കൂർ വീതമുള്ള പ്രാർത്ഥനകളും നടത്തിയിരുന്നു.
325 ജില്ലകൾ പിന്നിട്ട് ഇന്നലെ വൈകുന്നേരമാണ് ഹരിയാനയിലെ റീവാരി ജില്ലയിൽ എത്തിച്ചേർന്നത്. അവിടെ ഒരു സ്കൂളിൽ സംഘടിപ്പിച്ച പ്രാർത്ഥനയിൽ ശക്തമായി വചന സന്ദേശവും നൽകി. തുടർന്ന് ഗുഡ്‌ഗാവിലെ ജോൺ എം ഫിലിപ്പ് പാസ്റ്ററുടെ ഭവനത്തിലേക്കുള്ള യാത്രാമധ്യേ വാഹനം ഓടിക്കുമ്പോഴായിരുന്നു ദേഹ അസ്വാസ്ഥ്യം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Opmerkingen