top of page
  • Writer's picturePOWERVISION TV

ഡോ. കെ.പി. യോഹന്നാൻ വിട വാങ്ങി.

ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭയുടെ സ്ഥാപകൻ ഡോക്ടർ കെ പി യോഹന്നാൻ ചൊവ്വാഴ്ച ഉണ്ടായ വാഹന അപകടത്തെ തുടർന്ന് നിര്യാതനായി.

ടെക്സാസിലെ വിൽസ് പോയിൻ്റിലുള്ള സഭാ ആസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 5:30 യോടെയായിരുന്നു അപകടം. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്സസ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസിൽ പതിവ് പ്രഭാത സവാരി ചെയ്തിരുന്ന മെത്രോപ്പോലീത്ത സംഭവ ദിവസം

നടക്കാൻ പോയപ്പോഴാണ് അപകടം പിണഞ്ഞത് എന്ന് പറയപ്പെടുന്നു. തലയ്ക്കും നെഞ്ചത്തും സാരമായ പരിക്കുകൾ ഏറ്റ അദ്ദേഹത്തെ അടിയന്തര ശുശ്രൂഷയ്ക്കും ശസ്ത്രക്രിയക്കുമായി ഡാളസ് മെതഡിസ്റ്റ് ആശുപത്രിയിൽ എയർ ലിഫ്റ്റ് ചെയ്തു എത്തിക്കുകയായിരുന്നു.

ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആണ് അന്ത്യം സംഭവിച്ചത് എന്ന് സഭ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

ഡാലസിൽ നിന്നും 60 മൈൽ അകലെയാണ് വിൽസ് പോയിൻ്റ്. 650 ഏക്കറോളം ഉള്ള കാമ്പസാണ് ഇത്. അപകടം സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമല്ല. അപകടത്തിന് ഇടയാക്കിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

നാലു ദിവസം മുൻപാണ് ഇദ്ദേഹം അമേരിക്കയിൽ എത്തിയത്.

Comments


bottom of page