അനുഭവങ്ങളുടെ പ്രകാശത്തിൽ വിദ്യാഭ്യാസ രംഗത്തേക്ക്.. പാസ്റ്റർ സി. ബേബിച്ചൻ
- Jaison S Yacob
- Jul 29
- 1 min read

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ എഡ്യൂക്കേഷൻ ഡയറക്ടറായി പാസ്റ്റർ സി ബേബിച്ചനെ ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ തലയോലപറമ്പ് കല്ലുവെട്ടാമടയിൽ പാസ്റ്റർ കെ.വി.ചാക്കോ റെയ്ച്ചൽ ദമ്പതികളുടെ മകനായി 1964-ൽ ജനിച്ചു. ഇറുമ്പയം സി.എം.എസ്. എൽ.പി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും ആലുവാ സെറ്റിൽമെൻ്റ് ഓർഫനേജിൽ താമസിച്ചുകൊണ്ട് ഹൈസ്കൂൾ വിദ്യഭ്യാസവും പൂർത്തിയാക്കി. തലയോലപ്പറമ്പ് ദേവസം ബോർഡ് കോളേജിൽ പ്രീഡിഗ്രി വിദ്യാഭ്യാസവും ദൈവസഭയുടെ ഫെയ്ത്ത് ബൈബിൾ സ്കൂളിൽ Cth പഠനവും മണക്കാലാ ഫെയ്ത്ത് ബൈബിൾ കേളേജിൽ Bth പഠനവും പൂർത്തീകരിച്ചു. 1991 മുതൽ ദൈവസഭയുടെ ശുശ്രൂഷകനായി 20 ൽ അധികം സഭകളിൽ ലോക്കൽ പാസ്റ്ററായും സെൻ്റർ ശുശ്രൂഷകനായും സേവനമനുഷ്ഠിച്ചു. കൗൺസിൽ മെമ്പർ, ബൈബിൾ സ്കൂൾ അദ്ധ്യാപകൻ, മീഡിയാ ഡയറക്ടർ, ഇവാഞ്ചലിസം ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ അടിമാലി സെൻ്റർ പാസ്റ്ററും മന്നാംകണ്ടം സഭയുടെ ശുശ്രൂഷകനുമാണ്. . ശുശ്രുഷ മേഖലയിലും ജീവിതത്തിലും പല വിധമായ പരിശോധനകളും പ്രതിസന്ധികളും കടന്നുവന്നുവെങ്കിലും ദൈവീക ശുശ്രൂഷയുടെ മഹത്വം വ്യക്തമായി മനസിലാക്കുകയും തന്നെക്കുറിച്ചുള്ള ദൈവീക ദർശനത്തിൻ്റെ ചിത്രം വ്യക്മായി മനസിലാക്കുകയും ഇന്നുവരെ നിലനിൽക്കുവാൻ കർത്താവു സഹായിച്ചു. ചാത്തൻതറ കറിക്കാട്ടൂർ തടത്തിൽ ശമുവേൽ - അന്നമ്മ ദമ്പതികളുടെ മകൾ സാലമ്മയാണ് ഭാര്യ, മക്കൾ റെയ്ച്ചൽ (സ്റ്റാഫ് നേഴ്സ് മുബൈ), അക്സാ (സ്റ്റാഫ് നേഴ്സ് എറണാകുളം), ജോയൽ (എൻട്രൻസ് കോച്ചിംങ്) 'കറുത്ത പടക്കുതിരകൾ, ദൈവസഭ ചരിത്രം "ഏദ്" എന്ന പുസ്തകം, ബൈബിളിലെ വാക്കുകളുടെ പേരുകളും അർത്ഥങ്ങളും എന്നീ പുസ്തകങ്ങൾ രചിച്ചുണ്ട്.
ജൂലൈ 30ന് ദൈവസഭ സ്റ്റേഡിയം ചർച്ചിൽ നടക്കുന്ന പ്രൗഢഗംഭീര സദസ്സിൽ ചുമതല ഏറ്റെടുക്കും.
വാര്‍ത്ത : മീഡിയ
COG MEDIA Department




Comments