കൊട്ടാരക്കര: ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡ്( സായാഹ്നദീപം ദൈവസഭ ) 59-മത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ 14 വരെ കരിക്കം ബെഥേൽ ടാബർനാക്കിളിൽ നടക്കും. സഭാപ്രസിഡന്റ് പാസ്റ്റർ ജോൺ വർഗീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജെയിംസ് ജോർജ് വെൺമണി,ഷമീർ കൊല്ലം,ഡോക്ടർ തോമസ് മാത്യു (മാരാമൺ)എന്നിവർ വചനപ്രഘോഷണം നടത്തും. വെള്ളി ശനി പകൽ ബൈബിൾ ക്ലാസ്, പൊതുയോഗങ്ങൾ, സഭാ മിനിസ്റ്റേഴ്സ് മീറ്റിംഗ്, യുവജന മീറ്റിംഗ് എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 8 മണിക്ക് സ്നാന ശുശ്രൂഷയും 10 ന് സംയുക്ത സഭായോഗവും നടക്കും . സായാഹ്നദീപം ഗായകസംഘം ഗാന ശ്രുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ ബിജു ജെ വർഗീസ്, എം. അച്ചൻകുഞ്ഞ്, സി. ഐ.ജേക്കബ്, എം. ബാബു, ബ്രദർ റെജി കെ എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ കമ്മറ്റി കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി പ്രവർത്തിക്കുന്നു. ദൃശ്യമാധ്യമങ്ങൾ വഴി കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ്. പാസ്റ്റർ മാത്യു ജോസഫ് പബ്ലിസിറ്റി കൺവീനറായി പ്രവർത്തിക്കുന്നു.
top of page
bottom of page
Comments