top of page

പ്രവർത്തന ഉത്ഘാടനവും ഉപവാസ പ്രാർത്ഥനയും ജൂലൈ 25 മുതൽ

  • Writer: Jaison S Yacob
    Jaison S Yacob
  • Jul 23, 2024
  • 1 min read
ree

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ 2024-2025 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ത്രിദിന ഉപവാസ പ്രാർത്ഥനയും 2024 ജൂലൈ മാസം 25, 26, 27 തീയതികളിൽ ഐ പി സി ഫിലദൽഫിയ മാമണ സഭയിൽ വെച്ച് നടത്തപ്പെടും. സെന്റർ ഇവാഞ്ചലിസം ബോഡുമായി ചേർന്നും മറ്റ് എല്ലാ പുത്രിയാ സംഘടനകളുടെ സഹകരണത്തോടും കൂടെ നടത്തപ്പെടുന്ന യോഗങ്ങൾ ജൂലൈ 25 വ്യാഴാഴ്ച രാവിലെ 10.30 ന് സെന്റർ മിനിസ്റ്റർ പാ. എം. വി. മത്തായി പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവ്വഹിക്കും. ഉപവാസ പ്രാർത്ഥനയിൽ സെന്ററിലെ ശുശ്രൂഷകന്മാർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും. സെന്റർ ക്വയർ ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകും. ദിവസവും രാവിലെ 10.30 മുതൽ 1.00 മണിവരെയും വൈകിട്ട് 3.00 മുതൽ 5.00 വരെയും രാത്രിയിൽ 7.30 മുതൽ 9:00 മണിവരെയുമായി വിവിധ സെക്ഷനുകൾ നടക്കും. ദൈവവചന ശുശ്രൂഷ, ആത്മീയ ആരാധന, മധ്യസ്ഥ പ്രാർത്ഥനകൾ എന്നിങ്ങനെയുള്ള സെക്ഷനുകളായി ആണ് ക്രമീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച കർത്തൃമേശയോടുകൂടി ഉച്ചയ്ക്ക് 01 മണിക്ക് യോഗം സമാപിക്കും.


Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page