യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ സീനിയർ പാസ്റ്ററും ഉണർവ് പ്രഭാഷകനുമായ ഡോ. യങ്ഹൂൻ ലീ ഇന്ത്യയിലേക്ക്
- Jaison S Yacob
- Apr 30, 2024
- 1 min read
Updated: May 7, 2024

എട്ട് ലക്ഷം പേർ ആരാധനയ്ക്ക് കൂടുന്ന ലോകത്തിലെ ഏറ്റവും വലിയ സഭയായ കൊറിയയിലെ യോയിഡോ ഫുൾ ഗോസ്പൽ ചർച്ച് സ്ഥാപകൻ പാസ്റ്റർ ഡേവിഡ് പോൾ യോഗിച്ചോയുടെ പിൻഗാമിയും 2008 മുതൽ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ സീനിയർ പാസ്റ്ററും ചർച്ച് ഗ്രോത്ത് ഇൻറർനാഷണൽ ചെയർമാനും ഒപ്പം ഈ കാലഘട്ടങ്ങളിൽ ലോകരാജ്യങ്ങളിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഉണർവ് പ്രഭാഷകനുമായ ഡോ. യങ്ഹൂൻ ലീ ഇന്ത്യയിലേക്ക് കടന്നു വരുവാനും ക്രൈസ്തവ സഭകൾക്കും ദൈവ ജനത്തിനും വേണ്ടി പ്രാർത്ഥിക്കുവാനും ഉള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രാർത്ഥനയുടെ പിൻ ബലത്തിൽ പരിശുദ്ധാത്മ നിയോഗത്തോടെ ലോക രാജ്യങ്ങളിൽ ഉണർവ്വിന്റെ അഗ്നി നാവായി മാറിക്കൊണ്ടിരിക്കുന്ന ആത്മീയ പ്രഭാഷകൻ ഇന്ത്യയിൽ കടന്ന് വന്ന് തന്റെ ശുശ്രൂഷയുടെ ദൈവ സഭകൾക്കും ക്രൈസ്തവ സമൂഹത്തിനും അനുഗ്രഹമായി മാറുവാൻ നമുക്ക് പ്രാർത്ഥനയോടെ കാത്തിരിക്കാം.

Comments