മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ പാസ്റ്റർ കെ സി ജോൺ (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 29 ചൊവ്വാഴ്ച രാവിലെ 09.00 മണിക്ക് സഭയുടെ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ ആരംഭിച്ച് ഉച്ചയ്ക്ക് 01 മണിക്ക് മുളക്കുഴ സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും.
നിത്യതയിൽ ചേർക്കപ്പെട്ട റവ. കെ സി ജോൺ ചർച്ച് ഓഫ് ഗോഡ് അഖിലേന്ത്യാ പ്രതിനിധി, മുൻ കേരളാ സ്റ്റേറ്റ് എഡ്യുക്കേഷൻ ഡയറക്റ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1949-ൽ മുളക്കുഴ കുഴി പൊയ്കയിൽ കെ കെ ചാക്കോ, റാഹേലമ്മ ദമ്പതികളുടെ നാല് മക്കളിൽ ഇളയവനായിരുന്നു റവ. കെ സി ജോൺ. മുളക്കുഴ ഗവ. ഹൈസ്കൂളിലും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലുമായി പഠനം നടത്തി. 1972 -ൽ ഇംഗ്‌ളീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥി ആയിരിക്കുമ്പോൾ വിശ്വാസ സ്നാനം സ്വീകരിച്ചു.
പഠനാന്തരം ഏവരിഹോം ക്രൂസേഡിന്റെ പ്രവർത്തകനായി രാജസ്ഥാനിൽ കർത്തൃശുശ്രൂഷ ചെയ്തു. ബൂന്ദി ഡിസ്ട്രിക്റ്റിൽ പെട്ട ലാൽസോട്ടിൽ വെച്ച് വർഗ്ഗീയ വാദികളുടെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്. 1974 ൽ മുളക്കുഴ ഇന്ത്യാ ദൈവസഭയുടെ അംഗമായി. തുടർന്ന് യൂത്താളിലുള്ള യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ
ഭാര്യ : ഗിഫ്റ്റി, മക്കൾ: സാം, സ്നേഹ, സജീവ്, സ്മിതാ, സെറിൻ.
Comments