തലമുറകൾക്കായുള്ള പ്രാർത്ഥന സെപ്റ്റംബർ 21 ഞായറാഴ്ച വൈകുന്നേരം 06 മണി മുതൽ 08.30 വരെ
- POWERVISION TV
- Sep 19
- 1 min read

തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയും ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് സെന്ററും സംയുക്തമായി നടത്തപ്പെടുന്ന തലമുറകൾക്കായുള്ള പ്രാർത്ഥന സെപ്റ്റംബർ 21 ഞായറാഴ്ച വൈകുന്നേരം 06 മണി മുതൽ 08.30 വരെ ശ്രീകാര്യം ഐ പി സി പെനിയേൽ സഭാഹാളിൽ വെച്ച് നടക്കും. ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കേരളാ സ്റ്റേറ്റ് കൗൻസിൽ അംഗം ഡോ. സാജൻ സി ജേക്കബ് മുഖ്യ അതിഥിയായിരിക്കും. ഓരോ മാസങ്ങളിലും ഓരോ സഭകളിൽ വെച്ച് സെന്റർ സണ്ഡേസ്കൂളുകളുമായി സഹകരിച്ച് നടത്തിവരുന്ന തലമുറകൾക്കായുള്ള പ്രാർത്ഥന വളരെ അനുഗ്രഹമായി നടന്നുവരികയാണ്. നമ്മുടെ തലമുറകൾ അഭിമുഖീകരിക്കുന്ന വിഷയങൾ, നമ്മുടെ തലമുറകൾ അനുഗ്രഹിക്കപ്പെട്ടവരായി മാറുന്നതിനും, തലമുറകളുടെ വിടുതലിനായും വേണ്ടി മദ്ധ്യസ്ഥചെയ്‌ത് പ്രാർത്ഥിക്കുന്ന പ്രാർത്ഥനയിൽ അദ്ധ്യാപകരും രക്ഷകർത്താക്കളും ഉത്സാഹപൂർവ്വം പങ്കെടുക്കുന്നു. ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ ഭാരവാഹികളും തിരു. നോർത്ത് സെന്റർ സണ്ടേസ്കൂൾസ് ഭാരവാഹികളും നേതൃത്വം നൽകും.




Comments