ഗ്ലോബൽ മീഡിയ അവാർഡ് : രചനകൾ ക്ഷണിക്കുന്നു
- Jaison S Yacob
- Sep 6
- 1 min read

കോട്ടയം : മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ മികച്ച രചനകൾക്ക് അവാർഡ് നൽകുന്നു. ലേഖനം, ന്യൂസ് സ്റ്റോറി, ഫീച്ചർ/അഭിമുഖം എന്നീ വിഭാഗങ്ങളിലായി 2024 വർഷത്തിൽ ക്രൈസ്തവ അച്ചടി മാധ്യമങ്ങളിൽ പ്രസീദ്ധീകരിച്ച രചനകളാണ് (മലയാളം) അവാർഡിന് പരിഗണിക്കുന്നത്. രചനകൾ പിഡിഎഫ് ഫോർമാറ്റിൽ സെപ്റ്റംബർ 20 ന് മുൻപ് അയക്കേണ്ടതാണ്. Email : shiburanni@gmail.com
ഗ്ലോബൽ മീഡിയ ഒരുക്കുന്ന സമ്മേളനത്തിൽ അവാർഡ് ജേതാക്കൾക്ക് ഫലകവും പ്രശസ്തി പത്രവും നൽകി ആദരിക്കുമെന്നു അസോസിയേഷൻ പ്രസിഡൻ്റ് പാസ്റ്റർ പി ജി മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ അറിയിച്ചു.




Comments