top of page
  • Writer's picturePOWERVISION TV

ഗ്ലോബൽ ട്രാൻസ്ഫോമേഷൻ മിഷൻ 9 മത് വാർഷിക കോൺഫറൻസ് ഫെബ്രുവരി 7 മുതൽ



നാഗ്പൂർ : ഗ്ലോബൽ ട്രാൻസ്ഫോമേഷൻ മിഷൻ 9 മത് വാർഷിക കോൺഫറൻസ് ഫെബ്രുവരി 7 മുതൽ 11 വരെ നാഗ്പൂർ റേഹമ ബൈബിൾ കോളേജിൽ നടക്കും. ദൈവീക അംഗീകാരത്തിൻ്റെ വർഷം -The Year of Divine Recognition - എന്നതാണ് കോൺഫറൻസിൻ്റെ ചിന്താവിഷയം. ഫെബ്രുവരി 7 ന് ജനറൽ പ്രസിഡൻ്റ് റവ.ജെഫിൻ വർഗ്ഗീസ് കോൺഫറൻസ് ഉൽഘാടനം ചെയ്യും. പാസ്റ്ററുമാരായ റ്റിറ്റു തോമസ്, റ്റിജോതോമസ്, സതീഷ് കുമാർ, അനിത സതീഷ്, പാസ്റ്റർ.ജെനിൻ വർഗ്ഗീസ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. പാസ്റ്റർ. ബ്രെറ്റ് എബ്രഹാം ആരാധനയ്ക്ക് നേതൃത്വം നൽകും.ഇന്ത്യയിലെ 9 സംസ്ഥാനങ്ങളിൽ നിന്നും ഗ്ലോബൽ ട്രാൻസ്ഫോമേഷൻ മിഷൻ സഭാശുശ്രൂഷകൻന്മാരും വിശ്വസ സമൂഹവും കോൺഫറൻസിൽ പങ്കെടുക്കും. പാസ്റ്റർ.ജെനിൻ വർഗ്ഗീസ്, പാസ്റ്റർ.പവൻ തായ്ഡേ, പാസ്റ്റർ.കിരൺ ബാവേ എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും.

Yorumlar


bottom of page