ഗ്രേയ്സ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളേജ് സിൽവർ ജൂബിലി നിറവിൽ
- POWERVISION TV
- Feb 22, 2024
- 1 min read

തൊടുപുഴ : "വചനം പഠിക്കുക, ആത്മാക്കളെ നേടുക" എന്ന ലക്ഷ്യത്തോടെ റവ. ഡോ. എം. ഡി. ഡാനിയേലിന് ദൈവം നൽകിയ ദർശന പ്രകാരം 1998- ൽ തൊടുപുഴ മുട്ടത്തിനു അടുത്ത് വള്ളിപ്പാറ എന്ന സ്ഥലത്ത് ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ആരംഭിക്കുന്നതിനും ധാരാളം യുവതി യുവാക്കളെ വചനം പഠിപ്പിക്കുന്നതിനും ഇടയായി. തുടർന്ന് ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് എന്ന നിലയിലേക്ക് ഉയർത്തപ്പെടുകയും B.Th & M.Div എന്നീ കോഴ്സുകൾ പഠിപ്പിച്ചും വരുന്നു. ഈ സ്ഥാപനത്തിൽ പഠിച്ച അനേകർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ദൈവവേലയിൽ ആയിരിക്കുന്നു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് മലബാറിൻ്റെ മേഖലകളിലും പ്രവർത്തിക്കുന്നു. ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ മുട്ടത്തിനടുത്ത് RIFLE CLUB എന്ന ഓഡിറ്റോറിയത്തിൽ വെച്ചു ഈ സ്ഥാപനത്തിൻ്റെ സിൽവർ ജൂബിലി ആഘോഷം നടത്തപ്പെടും. ഇതേ ദിനം C.Th, B.Th & M.Div തുടങ്ങീ കോഴ്സുകൾ ചെയ്ത വിദ്യാർഥികളുടെ Graduation Ceremony യും പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന കോളേജ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തപ്പെടും. IATA അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ ഇവിടെ നൽകപ്പെടുന്നു. ഓൺലൈൻ ക്ലാസുകൾ, റഗുലർ ക്ലാസുകൾ, തപാൽ മാർഗം ഇവിടെ ക്ലാസുകൾ നടത്തപ്പെടുന്നു. ഈ സിൽവർ ജൂബിലി ആഘോഷത്തിൽ IATA യുടെ ദേശീയ, അന്തർ ദേശീയ പ്രതിനിധികൾ പങ്കെടുക്കും.
Comments