കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യാശോ ത്സവത്തിന് വേണ്ടി ഉള്ള പന്തൽ ജോലികൾ ആരംഭിച്ചു. പ്രോഗ്രാം കോഡിനേറ്റർ ബ്രദർ ടോണി വർഗീസിന്റെ അദ്ധ്യക്ഷതയിൽ ഗ്രൗണ്ടിൽ നടന്ന ശുശ്രൂഷ പാസ്റ്റർ റ്റി എം ജേക്കബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ സ്വാഗത പ്രസംഗം നടത്തി. പാസ്റ്റർ മോൻസി പി മാത്യു സങ്കീർത്തന ഭാഗം വായിക്കുകയും, ചെയർമാൻ റവ. ഡോ. ആർ. എബ്രഹാമിന്റെ പ്രാർത്ഥനയോടെ കോട്ടയത്തിന്റെ എം എൽ എ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പന്തലിന്റെ കാൽ നാട്ടുകയും ആശംസ അറിയിക്കുകയും ചെയ്തു. നഗര സഭാ ചെയർ പേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, നഗര സഭാ വൈസ് ചെയർമാൻ ശ്രി. ബി ഗോപകുമാർ, കൗൺസിലർ ശ്രീമതി സിൻസി പാറയിൽ എന്നിവർ ആശംസകൾ അറിയിച്ചു. അഡ്വ. ജോണി ജെ കല്ലൻ നന്ദി അറിയിച്ചു. പ്രയർ കോഡിനേറ്റർ പാസ്റ്റർ പ്രിൻസ് തോമസ് നേതൃത്വം നൽകി.
top of page
bottom of page
Comments