ഹെബ്രോൻ ബൈബിൾ കോളേജ് പി ജി ഗ്രാജുവേഷൻ സർവീസ് ചൊവ്വാഴ്ച
- POWERVISION TV
- Jan 21, 2024
- 1 min read

കുമ്പനാട് : ഐ പി സി കേരളാ സ്റ്റേറ്റ് പി ജി ബോർഡിന്റെ കീഴിൽ നടത്തിവരുന്ന ഹെബ്രോൻ ബൈബിൾ കോളേജിന്റെ 32 മത് പി ജി ബാച്ചിന്റെ ഗ്രാജുവേഷൻ സർവ്വീസ് ജനുവരി 23 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ മുട്ടമൺ ഐ സി പി എഫ് ക്യാമ്പ് സെന്ററിൽ വെച്ച് നടക്കും. പാസ്റ്റർ സാം പി ജോസഫ് ചെയർമാൻ ആയും ഡോ. എബ്രഹാം വർഗീസ് വൈസ് ചെയർമാൻ ആയും ബ്രദർ പീറ്റർ മാത്യു കല്ലൂർ സെക്രട്ടറിയായും പാസ്റ്റർ തോമസ് ജോർജ് ജോയിന്റ് സെക്രട്ടറിയായും ബ്രദർ പീറ്റർ മാത്യു വല്യേത്ത് മാനേജർ ആയും പാസ്റ്റർ പി എ മാത്യു ഡീൻ ആയും ബ്രദർ സാം സി ദാനിയേൽ ട്രഷറർ ആയും പി ജി ബോർഡിന് നേതൃത്വം നൽകി വരുന്നു.
Comments