ഐ പി സി വർക്കല ഏരിയ കൺവെൻഷൻ ഫെബ്രുവരി 08 മുതൽ 10 വരെ
- POWERVISION TV
- Dec 13, 2023
- 1 min read

തിരുവനന്തപുരം : ഐ പി സി വർക്കല ഏരിയാ കൺവെൻഷൻ 2024 ഫെബ്രുവരി 08 മുതൽ 10 വരെ വർക്കല ചെറുന്നിയൂർ ബാബാസ് ഹാളിൽ വെച്ച് നടക്കും. എല്ലാദിവസവും വൈകുന്നേരം 05.30 മുതൽ 09 മണി വരെയാണ് കൺവെൻഷൻ നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണി മുതൽ 01 മണി വരെ വർക്കല റെയിൽവേ സ്റ്റേഷന് എതിർവശമുള്ള അനന്തൻ ടൂറിസ്റ്റ് ഹോമിൽ വെച്ച് ഫാമിലി കോൺഫറൻസ് നടക്കും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ. കെ പി സജികുമാർ, കെ ആർ സ്റ്റീഫൻ എന്നിവർ ദൈവവചനം സംസാരിക്കും. ഐ പി സി വർക്കല ഏരിയാ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Comments