പുത്രികാ സംഘടനകളുടെ പ്രവർത്തന ഉത്ഘാടനം നാളെ (ആഗസ്റ്റ് 28 വ്യാഴം)
- Jaison S Yacob
- Aug 27
- 1 min read

തിരുവനന്തപുരം : തിരുവനന്തപുരത്തെ ആദ്യ സെന്റർ ആയ തിരുവനന്തപുരം സൗത്ത് സെന്ററിലെ ഐ പി സി യുടെ പുത്രികാ സംഘടനകളായ സണ്ടേസ്കൂൾസ് അസോസിയേഷൻ, പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) സോദരി സമാജം എന്നിവയുടെ 2025 - 28 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം ആഗസ്റ്റ് 28 വ്യാഴാഴ്ച വൈകുന്നേരം 04 മണി മുതൽ ഐ പി സി സീയോൻ അരുവിക്കുഴി സഭാഹാളിൽ വെച്ച് നടക്കും. തിരുവനന്തപുരം സൗത്ത് സെന്ററിന്റെ സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് പ്രവർത്തന ഉത്ഘാടനം നിർവ്വഹിക്കും. ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ദൈവ വചന സന്ദേശം നൽകും. ബ്രദർ ജിബിൻ ജോസ് സംഗീത ശുശ്രൂഷ നിർവ്വഹിക്കും. ഈ സെന്ററിൽ പുത്രികാ സംഘടനകൾ സംയുക്തമായി ആണ് പ്രവർത്തിച്ചു വരുന്നത്. പുത്രികാ സംഘടനകളുടെ പുതിയ ഭാരവാഹികളായ (സണ്ടേസ്കൂൾസ്) അനിൽകുമാർ (സൂപ്രണ്ട്), ആർ വിൽസൻ (ഡെപ്യൂട്ടി സൂപ്രണ്ട്), സൈലസ് (സെക്രട്ടറി), സ്നേഹ (ജോയിന്റ് സെക്രട്ടറി), സതീശൻ (ട്രഷറർ), മേഖലാ പ്രതിനിധി സുന്ദരേഷൻ, (പി വൈ പി എ) പാസ്റ്റർ സ്റ്റെഫിൻ ബേബി സാം (പ്രസിഡന്റ്), അരുൺ (വൈസ് പ്രസിഡന്റ്), വിപിൻ ബാബു (സെക്രട്ടറി), ഷീജ ദിപുലാൽ (ജോയിന്റ് സെക്രട്ടറി), നിഥിൻ ആർ (ട്രഷറർ), ജിനു ജയ്സൺ (പബ്ലിസിറ്റി കൺവീനർ)
ജോൺസൺ സോളമൻ (സ്റ്റേറ്റ് പ്രതിനിധി) സോദരി സമാജം ഗ്രേസി മേബൽ (പ്രസിഡന്റ്), ജയാ ജേക്കബ് (വൈസ് പ്രസിഡന്റ്), ഷൈനി ജോയി (സെക്രട്ടറി), യമീമ (ജോയിന്റ് സെക്രട്ടറി), ജൂലിയറ്റ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.
വാർത്ത : ജിനു ജയ്സൺ (പബ്ലിസിറ്റി കൺവീനർ)




Comments